Malayalam
ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്, നിന്റെ ആദ്യ മാതൃദിനം; മാതൃദിനത്തിൽ വിഘ്‌നേശ് കുറിച്ചത്!
ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്, നിന്റെ ആദ്യ മാതൃദിനം; മാതൃദിനത്തിൽ വിഘ്‌നേശ് കുറിച്ചത്!
മാതൃദിനത്തിൽ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ കുറിച്ചത്.
‘‘പ്രിയപ്പെട്ട നയൻ… ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ… നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.’’–വിഘ്നേഷ് കുറിച്ചു.
മക്കളുടെ മുഖവും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഉയിർ, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. സറോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നതിന്റെ പേരിൽ ഇപ്പോഴും താരദമ്പതികൾക്ക് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. കുഞ്ഞുങ്ങളുടെ യഥാർഥ അമ്മയ്ക്ക് വിഷസ് അറിയിക്കൂവെന്നാണ് അത്തരത്തിൽ വന്ന ചില വിമർശന കമന്റുകൾ. ചിലർ നയൻസിനേയും വിഘ്നേഷ് ശിവനേയും പിന്തുണച്ചും എത്തിയിട്ടുണ്ട്.
പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.