Connect with us

ഞാനും എന്റെ ഭർത്താവും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു, ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്; അഭിരാമി

Malayalam

മാതൃദിനത്തിൽ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ദത്തെടുത്തിട്ട് ഒരു വർഷമായെന്നും അഭിരാമി അറിയിച്ചു. ഒപ്പം എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചു.

‘പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിംസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’– അഭിരാമി കുറിച്ചു. അഭിരാമിക്ക് മാതൃദിന ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനൻ ആണ് അഭിരാമിയുടെ ഭർത്താവ്. 2009 ൽ വിവാഹിതരായ അഭിരാമിക്കും ഭർത്താവ് രാഹുലിനും കുട്ടികളില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ സിനിമകളിൽ നായികയായി എത്തിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.

More in Malayalam

Trending

Recent

To Top