Malayalam
വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ തികഞ്ഞ നിശബ്ദതയിലാണ്…. കാരണം സംഭവം നടന്നത് ഇസ്ലാമിക മതപഠനകേന്ദ്രത്തിലാണല്ലോ? അഞ്ചു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ തികഞ്ഞ നിശബ്ദതയിലാണ്…. കാരണം സംഭവം നടന്നത് ഇസ്ലാമിക മതപഠനകേന്ദ്രത്തിലാണല്ലോ? അഞ്ചു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
ബാലരാമപുരത്ത് മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
കുട്ടിയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോഴാണ് ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ മാതാവ് ശനിയാഴ്ച എത്തിയത്. ആദ്യം കുട്ടിയെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചില്ല. പിന്നെ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചത്. അപ്പോള്‍ മകള്‍ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് മാതാവ് ബന്ധുക്കളോട് പറഞ്ഞത്. ശനിയാഴ്ച രാത്രിയാണ് അസ്മിയ മോൾ മരിച്ചത്.
മതപഠന കേന്ദ്രത്തിൽ ഉണ്ടായ പീഡനത്തിലേക്കാണ് സംഭവം അസ്മിയയുടെ മരണം വിരൽചൂണ്ടുന്നത്. അനുസരണ ഇല്ലാത്തവളെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും അടക്കം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മതപഠന കേന്ദ്രത്തിലെ പീഡനം സഹിക്കാൻ വയ്യാതെ പെൺകുട്ടി ‘ഉമ്മാ, കൂട്ടിക്കൊണ്ടു പോകണേ’ എന്നു കരഞ്ഞു വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ദൂരുഹമായി മരിച്ചതും.
ഇപ്പോഴിതാ ഈ സംഭവത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്’
കുറിപ്പ് ഇങ്ങനെയാണ്
ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽ പോലും ഷേവ് ചെയ്യാൻ ക്ഷൗരകത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകൾ ഒന്നും കൺമുന്നിലെ ബാലരാമപുരം എന്ന സ്ഥലം കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.! കാരണം അവിടെ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ പതിനേഴു വയസ്സുകാരിയുടെ പേര് അസ്മിയ എന്നാണ്.! അവൾ അസ്വഭാവികമായി മരിച്ച നിലയിൽ കാണപ്പെട്ടത് മതപഠന സ്ഥാപനത്തിലാണ്. ! ആ മതപഠനസ്ഥാപനത്തിൻ്റെ പേര് അൽ-അമീൻ എന്നാണ്. !
ഈ വിഷയത്തെ കുറിച്ച് എന്തെഴുതി എന്നറിയാൻ സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! അവരാരും അറിഞ്ഞിട്ടില്ല!!
കാരണം പതിനേഴുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത് അൽ കേരളത്തിലെ ഹോളി കൗസ് ആയ മദ്രസാ അദ്ധ്യാപകർക്കും ഉസ്താദിനും എതിരെയാണ്. !
അസ്വഭാവികമായി മരണപ്പെട്ട പെൺകുട്ടി അർദ്ധരാത്രിയിൽ വീട്ടിൽ വിളിച്ച് രക്ഷിക്കണേ എന്ന് കരഞ്ഞു വിളിച്ചതായി മാതാപിതാക്കൾ പറയുന്നു. മതപഠന കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വിട്ടുകാർ ഉന്നയിക്കുന്നുണ്ട്. എന്നിട്ട് ഈ വാർത്ത എത്രമേൽ ഇവിടെ സെൻസേഷണൽ ആയി? എത്രപ്പേർ ഇതേക്കുറിച്ച് ചർച്ച ചെയ്തു? ഇത്രയ്ക്കും അതിനികൃഷ്ടമായ ഒരു സംഭവം ഉണ്ടായിട്ടും അതിനെ സമർത്ഥമായി മൗനത്തിൻ്റെ കൂട്ടിൽ അടയ്ക്കുന്ന നിശബ്ദതയുടെ പേരാണ് നവോത്ഥാന മതിൽ പണിഞ്ഞ കേരളം.
വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ തികഞ്ഞ നിശബ്ദതയിലാണ്. കാരണം സംഭവം നടന്നത് ഇസ്ലാമിക മതപഠനകേന്ദ്രത്തിലാണല്ലോ. ഇതേ സംഭവം കൊല്ലത്തെ അമ്യതാനന്ദമയി മഠത്തിലെങ്ങാനുമായിരുന്നെങ്കിൽ ,മറ്റേതെങ്കിലും ഹൈന്ദവ ആശ്രമത്തിലെങ്ങാനും ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ഒന്ന് ചിന്തിക്കുക. കർണ്ണാടകയിലെ അമൃതാനന്ദമയി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോൾ സടകുടഞ്ഞെഴുന്നേറ്റ , ഘോരഘോരം പ്രതികരിച്ച് പോസ്റ്റിട്ട സൈബറിടത്തിലെ ഈച്ചകോപ്പി എഴുത്തുകാരിയൊന്നും ഈ കൊച്ചു കേരളത്തിലെ അൽ അമീൻ മതപഠനകേന്ദ്രം കാണാനേ പോകുന്നില്ല !
എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി.! ബാലരാമപുരം കേരളത്തിലാണല്ലോ!!! സെലക്ടീവ് നീതിബോധത്തേക്കാൾ അപകടകരം മറ്റൊന്നുമല്ല.. ഇരയുടെ മതം നോക്കി പതം പറഞ്ഞു കരയണ്ടാ. കാരണം മറുവശത്ത് അതേ മതക്കാരാണല്ലോ. സ്റ്റുഡിയോ ഫ്ലോറിൽ പോയിരുന്നു വാചാലരും ആവണ്ടാ..!
ഇസ്ലാമിക പ്രീണനത്തിനും മതത്തിനും മേലേ ഒരു പരുന്തും പറക്കില്ല ഈ കേരളത്തിൽ..! വോട്ടു ബാങ്ക് എന്ന അമേദ്യത്തിനു ചുറ്റും മൂളി നടക്കുന്ന മണിയനീച്ചകൾക്ക് ജയ് വിളിക്കുന്ന ദ സോ കോൾഡ് പ്രബുദ്ധ കേരളത്തിൽ. ത്ഫൂ..!