Connect with us

നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് നന്ദി പറയാൻ നമ്മൾ സമയം കണ്ടെത്തണമെന്ന് മഞ്ജു, നിമിഷങ്ങൾക്കാം ഭാവനയും എത്തി; സുഹൃത്തിന് പിറന്നാളാശംസ അറിയിച്ചത് കണ്ടോ?

Malayalam

നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് നന്ദി പറയാൻ നമ്മൾ സമയം കണ്ടെത്തണമെന്ന് മഞ്ജു, നിമിഷങ്ങൾക്കാം ഭാവനയും എത്തി; സുഹൃത്തിന് പിറന്നാളാശംസ അറിയിച്ചത് കണ്ടോ?

നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് നന്ദി പറയാൻ നമ്മൾ സമയം കണ്ടെത്തണമെന്ന് മഞ്ജു, നിമിഷങ്ങൾക്കാം ഭാവനയും എത്തി; സുഹൃത്തിന് പിറന്നാളാശംസ അറിയിച്ചത് കണ്ടോ?

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. എങ്ങനെയാണ് സ്ത്രീകൾ സമൂഹത്തിൽ വളർന്ന് വരേണ്ടതും മാതൃകയാകേണ്ടതുമെന്ന് കാണിച്ച് തന്ന രണ്ട് ശക്തരായ സ്ത്രീകളാണ് ഇരുവരും. സിനിമയിലെത്തിയ കാലം മുതൽ മഞ്ജുവും ഭാവനയും അടുത്ത് സുഹൃത്തുക്കളാണ്. പരസ്പരം എല്ലാം പങ്കുവെച്ച് അന്നും ഇന്നും ഇരുവരും സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മഞ്ജുവിന് ഒരു നല്ലത് സംഭവിക്കുമ്പോൾ‌ ഭാവനയും ഭാവനയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആഘോഷിക്കാൻ മഞ്ജുവും സമയം കണ്ടെത്താറുണ്ട്. ഇരുവരുടേയും സൗഹൃദം എല്ലാവർക്കും അറിയാവുന്നതുമാണ്.

മഞ്ജുവിന്റെയും ഭാവനയുടേയും അടുത്ത സുഹൃത്താണ് തല അജിത്ത്. ഇപ്പോഴിത തങ്ങളുടെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് മഞ്ജുവും ഭാവനയും.

തലയുടെ ട്രിപ്പ് പാട്ണർ കൂടിയാണ് മഞ്ജു വാര്യർ. ഇരുവരും ഒന്നിച്ച് തുനിവ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. തുനിവിന്റെ ഷൂട്ടിങ്ങിനിടെ ബൈക്കിൽ ലഡാക്കിലേക്ക് ട്രിപ്പ് പോയതിന്റെ സന്തോഷം മഞ്ജു ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിത അജിത്തിന് മഞ്ജു നൽകിയിരിക്കുന്ന പിറന്നാൾ ആശംസകളാണ് വൈറലായിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുന്ന ആളുകൾക്ക് നന്ദി പറയാനും നമ്മൾ സമയം കണ്ടെത്തണം. കാണുന്നതിനും കേൾക്കുന്നതിനും പ്രചോദിപ്പിച്ചതിനും നന്ദി. ഹാപ്പി ബർത്ത്ഡേ സാർ എന്നാണ് മഞ്ജു അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച ടീം അപ്പ്! രണ്ടു പേരെയും വീണ്ടും മറ്റൊരു സിനിമയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങൾ അടിപൊളി കോമ്പോയാണ് എന്നൊക്കെയാണ് ആരാധകർ നൽകുന്ന കമന്റുകൾ. നടി ഭാവനയും അജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

വളരെ നല്ലൊരു മനുഷ്യൻ, എന്റെ സഹനടൻ, സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു, വരും വർഷം മികച്ചതാകട്ടേ എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവച്ച് ഭാവന കുറിച്ചിരിക്കുന്നത്. അജിത്തിനെ വീ‍ഡിയോകോൾ ചെയ്തതിന്റെ ചിത്രവും ഭാവന പങ്കുവച്ചിട്ടുണ്ട്.

സുഹൃത്ത് ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന നടൻമാരിലൊരാളാണ് അജിത്. അതേസമയം
അജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ലൈക്ക പ്രൊഡക്ഷൻസ് പുതിയ ചിത്രത്തിന്റെ പേരും പുറത്തുവിട്ടിരുന്നു. വിടാമുയർച്ചി എന്നാണ് അജിത്തിന്റെ പുതിയ ചിത്രത്തിന്റെ പേര്. മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

More in Malayalam

Trending

Recent

To Top