Connect with us

‘ദ കേരള സ്റ്റോറി’ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും; ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Malayalam

‘ദ കേരള സ്റ്റോറി’ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും; ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

‘ദ കേരള സ്റ്റോറി’ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും; ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല കോണില്‍ നിന്നും വിവാദമുയരുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. ഇപ്പോഴിതാ ചിത്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വിഷയം ചൂണ്ടിക്കാട്ടിയത്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കിട്ടിയതാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാനും കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

അതേസമയം ദ കേരള സ്‌റ്റോറിക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

അതേസമയം, കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്നും രംഗത്തെത്തിയിരുന്നു. മതം മാറി കേരളത്തില്‍ നിന്നും ഐഎസിലേക്ക് പോയവരുടെ എണ്ണം 32000ല്‍ അധികം ഉണ്ടാകുമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

More in Malayalam

Trending

Recent

To Top