Connect with us

ബാലയെ കാണാന്‍ ഓടിയെത്തി നടന്‍ മുന്ന; തന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം നിന്ന ഉറ്റസുഹൃത്താണെന്ന് ബാല

Malayalam

ബാലയെ കാണാന്‍ ഓടിയെത്തി നടന്‍ മുന്ന; തന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം നിന്ന ഉറ്റസുഹൃത്താണെന്ന് ബാല

ബാലയെ കാണാന്‍ ഓടിയെത്തി നടന്‍ മുന്ന; തന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം നിന്ന ഉറ്റസുഹൃത്താണെന്ന് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്.

അടുത്തിടെയായിരുന്നു ബാലയെ ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങള്‍ പുറത്തെത്തിയത്. ഇത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നത്. പിന്നാലെ തന്റെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തയാക്കിയ വിവരം പങ്കുവെച്ചും താരം എത്തിയിരുന്നു.

ഇപ്പോള്‍ താരം തിരികെ ജീവിതത്തിലേക്ക് വന്നുെവന്ന് അറിയുമ്പോള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ് എല്ലാവരും. തമിഴ്‌നാട് സ്വദേശിയാണെങ്കില്‍ കൂടിയും ഭാര്യയുമൊത്ത് ബാല സെറ്റില്‍ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. വളരെ കുറച്ച് തമിഴ് സിനിമകള്‍ മാത്രമാണ് ബാലയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. ബാക്കിയെല്ലാം മലയാള സിനിമകളാണ്.

വളരെ വര്‍ഷങ്ങളായി ബാലയെ കാണുന്നത് കൊണ്ട് തന്നെ ദത്തുപുത്രനെപ്പോലെയാണ് മലയാളികള്‍ക്ക് ബാല. ബിഗ് ബിയിലെ ചോക്ലേറ്റ് ലുക്കുള്ള ബാലയ്ക്ക് ഇന്നും ആരാധകരുണ്ട്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പഴയ ബാലയെ കാണാന്‍ ആരാധകര്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.

അസുഖമാണോയെന്ന് പലരും തിരക്കിയിരുന്നുവെങ്കിലും ബാല ഒന്നിനെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ശസ്ത്രക്രിയയ്ക്കും ആശുപത്രി വാസത്തിനും ശേഷം പഴയ ബാല തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വളരെ സന്തോഷത്തോടെ ബാല തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയ വീഡിയോ വൈറലായിരുന്നു.

ഇപ്പോഴിത അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ച് തിരികെ ജീവിതത്തിലേക്ക് വന്ന ബാലയെ കാണാന്‍ ഉറ്റ ചങ്ങാതിയും നടനുമായ മുന്ന വന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല. മുന്നയുടെ പിറന്നാള്‍ കൂടിയായിരുന്നു ഇന്ന്. ബാലയ്‌ക്കൊപ്പം മധുരം കഴിച്ച് മുന്ന അത് ആഘോഷിക്കുകയും ചെയ്തു.

കേരളത്തില്‍ ഒരു വലിയ സിനിമയുടെ ഭാഗമായിട്ടുണ്ട് മുന്നയെന്നും അതിന്റെ ഷൂട്ടിന് വന്നപ്പോള്‍ മുന്ന സമയം കണ്ടെത്തി തന്നേയും വന്ന് കണ്ടതാണെന്നും വീഡിയോയില്‍ ബാല പറഞ്ഞു. ബാലയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പഴയ പ്രസരിപ്പ് മുഖത്ത് കാണുന്നുണ്ടെന്നും മുന്ന ബാലയോട് പറയുന്നതും വീഡിയോയില്‍ കാണാം.

തന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം നിന്ന ട്രൂ ഫ്രണ്ടാണ് മുന്നയെന്നും ബാല വീഡിയോയില്‍ പറഞ്ഞു. വളരെ സന്തോഷവാനായി കൂടുതല്‍ ആരോഗ്യത്തോടെ ബാലയെ മുന്നയ്‌ക്കൊപ്പം കണ്ട സന്തോഷം ആരാധകരും കമന്റായി കുറിച്ചു. ഞങ്ങള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രാര്‍ഥിച്ചിരുന്നു നിങ്ങള്‍ക്ക് വേണ്ടി… ദൈവം അനുഗ്രഹിക്കട്ടെ…, കുറച്ച് നാളുകളായി നഷ്ടപ്പെട്ടിരുന്ന ആ പഴയ ബാലയെ ഇപ്പോള്‍ എവിടൊക്കെയോ കാണുന്നുണ്ട്.

ഇനി ഇങ്ങനെ തന്നെ പോകട്ടെ. ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ, പഴയതിലും നന്നായി ആരോഗ്യത്തോടെ തിരിച്ച് വന്നിരിക്കുന്നു. ആരോഗ്യം കളയാതെ കാത്ത് സൂക്ഷിക്കൂ. എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, ബാല സാറിനെ ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഈശ്വരന്‍ ഉണ്ടെന്നുള്ള വിശ്വാസമാണ് ഓരോ വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍.

ഇവിടെ സാറിന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവമാണ് ബാല സാര്‍ ഇപ്പോഴും ആരോഗ്യത്തോടെ നില്‍ക്കുന്നത് എന്നെല്ലാമാണ് ബാലയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ കുറിച്ചത്. ഭാര്യ എലിസബത്താണ് ബാലയുടെ വീഡിയോകള്‍ പകര്‍ത്തി പങ്കുവെക്കുന്നത്. ബാലയുടെ ആരോഗ്യം നോക്കുന്നതിനായി കുറച്ച് കാലം എലിസബത്ത് ഡോക്ടര്‍ ജോലിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഏറ്റവും അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു.

ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.

More in Malayalam

Trending

Recent

To Top