Malayalam
ആളുകളൊക്കെ ചോദിക്കുന്നത് തെളിവുണ്ടോയെന്നാണ്…ഒരു കൂട്ടുകാരന് എന്ന നിലയില്‍ അവന്റെ ഫോണ്‍റെക്കോർഡ് നമ്മള് സൂക്ഷിക്കില്ലാലോ…ആ സാഹചര്യത്തിലാണ് ഒരു തെളിവ് ഒപ്പിക്കാന്‍ വേണ്ടി അവരുടെ ആവശ്യത്തിന് വഴങ്ങിയത്; ആരവ്
ആളുകളൊക്കെ ചോദിക്കുന്നത് തെളിവുണ്ടോയെന്നാണ്…ഒരു കൂട്ടുകാരന് എന്ന നിലയില്‍ അവന്റെ ഫോണ്‍റെക്കോർഡ് നമ്മള് സൂക്ഷിക്കില്ലാലോ…ആ സാഹചര്യത്തിലാണ് ഒരു തെളിവ് ഒപ്പിക്കാന്‍ വേണ്ടി അവരുടെ ആവശ്യത്തിന് വഴങ്ങിയത്; ആരവ്
ബിഗ് ബോസ്സ് താരം റോബിന്റെ സുഹൃത്ത് വലയത്തിലുണ്ടാവുകയും പിന്നീട് തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്ത ആരവ് അതീവ ഗുരുതരമായ ആരോപണണം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു . വ്യാജ കണ്ടന്റ് സൃഷ്ടിച്ച് പ്രേക്ഷകരെ വഞ്ചിക്കാന്‍ റോബിന് ശ്രമിച്ചുവെന്നാണ് ആരവ് അവകാശപ്പെട്ടത്. ഇതിന്റെ തെളിവായി ചില ദൃശ്യങ്ങളും ആരവ് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഒരു സ്ത്രീയെ ഉപയോഗപ്പെടുത്തി തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരവ് തുറന്ന് പറയുന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരവ് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെയാണ്
കുറേ ആളുകള്‍ക്ക് ഇതിനോടകം തന്നെ കാര്യങ്ങള്‍ പിടി കിട്ടിയിട്ടുണ്ട്. ശാലു പേയാടിന്റെ വീഡിയോ വന്നതോട് കൂടിയാണ് ഇതിന്റെയെല്ലാം തുടക്കം. അക്കൂട്ടത്തില്‍ തന്നെ തുറന്ന് പറയാനുള്ളത് ശാലു പേയാടിന്റെ വീഡിയോ പ്രസന്റേഷന് രീതി തീരെ ശരിയല്ലെന്നാണ്. അതിന് അപ്പുറത്തേക്ക് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ഇക്കാര്യങ്ങളെല്ലാം നേരിട്ട് കേട്ട് ബോധിച്ച ഒരാളാണല്ലോ ഞാനുമെന്നും ആരവ് പറയുന്നു.
ഇത്തരം ആരോപണം വരുമ്പോള്‍ കൃത്യമായ മറുപടി നല്‍കേണ്ടത് അത്യാവശ്യമാണ്. അയാളുടെ കാര്യം നോക്കി അയാള്‍ പോവട്ടെ എന്നൊന്നും പറയേണ്ട ആവശ്യമില്ല. മാപ്പ് പറഞ്ഞതിന് പിന്നിലുള്ള കാര്യങ്ങളും ശാലു പേയാടും വ്യക്തമാക്കേണ്ടതുണ്ട്. പൊതു ജനത്തിനും അതും അറിയേണ്ടതുണ്ട്. ഏത് ഫ്രണ്ടാണ് കോംപ്രമൈസിന് വന്നതെന്നും എന്തുകൊണ്ടാണ് ഇടനിലക്കാരനായി നിന്നതെന്നും പറയണം.
റോബിന് രാധാകൃഷ്ണന് വിപിയെ വിളിച്ച് ശാലു പേയാടിനെ പേടിപ്പിക്കാന്‍ പറയുന്ന ഒരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അത് എങ്ങനെ പുറത്ത് വന്നു എന്ന് പറയേണ്ടത് കൂടെ നിന്ന ആ കുടെ നിന്ന ആ വ്യക്തിയാണ്. ഇതിനെല്ലാം ഇടയില്‍ ഇടനിലക്കാരനായി നിന്നത് മൂപ്പന് എന്ന് പറയുന്ന ശരത്താണെന്നാണ് വിപി പറഞ്ഞത്. ഈ ഇടനിലക്കാരന് ഫ്രണ്ടും നല്ല രീതിയില്‍ ശാലു പേയാടിനെ പേടിപ്പിച്ച് വീഡിയോ ചെയ്യിക്കുകയായിരുന്നു.
പ്രിയദർശന് സാറിന്റെ ഒരു വർക്കുമായി ബന്ധപ്പെട്ട് നില്ക്കുമ്പോള് ഒരു സ്ത്രീ ഇത്തരമൊരു ആരോപണവുമായി ലൊക്കേഷനിലേക്ക് വന്ന് കയറുകയാണെങ്കില്‍ അങ്ങേരുടെ സിനിമ ജീവിതത്തില്‍ തന്നെ വലിയ രീതിയിലുള്ള പ്രശ്നം ഉണ്ടാവും. ആ ഒരു പേടിപ്പുറത്താണ് പുള്ളി മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ ചെയ്തതെന്നാണ് പറയുന്നത്. ആ വീഡിയോ ആണ് റോബിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്
റോബിനും ആരതി പൊടിയും ശാലു പേയാടിന് ഒരു ഏട്ടന്റെ സ്ഥാനമാണ് കൊടുത്തതെങ്കില്‍ ആ ഒരു വീഡിയോ ഇത്രയും നാള് ഇന്സ്റ്റയിലിട്ടതെന്ന് ചോദിക്കണം. ഇതേ കാര്യമാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എന്നെ പേടിപ്പിക്കാന്‍ വേണ്ടി ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന് രണ്ടായിരം രൂപ കൊടുത്ത്, എനിക്കെതിരെ സംസാരിച്ച് ആ വീഡിയോ പുറത്ത് വിട്ട് എന്നെ തകർക്കാന്‍ നോക്കി. ആ സമയത്ത് ഞാന്‍ അതേക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാന്‍ പേടിച്ച് പോയി. എന്നാല്‍ ഇപ്പോള്‍ എനിക്ക് അതേക്കുറിച്ച് യാതൊരു പേടിയില്ല. ഇതുപോലെ നൂറ് നൂറ് കാര്യങ്ങള്‍ വരും. അല്ലെങ്കില്‍ ഒരു സ്റ്റോറിയിച്ച് ഇത് ഇവിടെ അവസാനിപ്പിച്ചോയെന്ന് വിപിയേയും വിനീതിനേയും വെച്ച് പറയിപ്പിച്ചുവെന്നും ആരവ് പറയുന്നു.
ആളുകളൊക്കെ ചോദിക്കുന്നത് തെളിവുണ്ടോയെന്നാണ്. ഒരു കൂട്ടുകാരന് എന്ന നിലയില്‍ അവന്റെ ഫോണ്റെക്കോർഡൊന്നും നമ്മള് സൂക്ഷിക്കില്ലാലോ. ഇനി നമ്മള് ഒരു തെളിവ് എടുക്കുകകയാണെങ്കില് പേഴ്സണല്‍ ചാറ്റ് പുറത്ത് വിട്ടു എന്നായിരിക്കും പറയുക, തെളിവ് ഇല്ലെങ്കില്‍ നീ പറയുന്നതില്‍ എന്തെങ്കിലും അർത്ഥമുണ്ടോയെന്ന് ചോദിക്കും. ആ സാഹചര്യത്തിലാണ് ഒരു തെളിവ് ഒപ്പിക്കാന്‍ വേണ്ടി അവരുടെ ആവശ്യത്തിന് വഴങ്ങിയത്.
അങ്ങനെ അവർ പറഞ്ഞ പ്രകാരമുള്ള കാര്യം ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂർ സ്റ്റോറിയായി ഇട്ടു. അതിന് ശേഷമാണ് അവരുടെ ഓഡിയോയും ഫോണ്റെക്കോർഡുകളുമൊക്കെ പുറത്ത് വിടുന്നത്. ഉണ്ണി മുകുന്ദന് വിഷയത്തില്‍ അടക്കം ശാലുപേയാട് പറഞ്ഞത് ശരിയാണ്. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവർ മൂന്ന് പേർക്ക് മാത്രമേ അറിയൂ. ഇതിനെല്ലാം കൂടി മറുപടി പറയണം. ഒരു കാര്യത്തിനുമില്ലാതെ എന്നെ ഇതിലേക്ക് വലിച്ചിട്ട് ജീവിതം കൂട്ടിച്ചോറാക്കാന്‍ ശ്രമിച്ചെന്നും ആരവ് കൂട്ടിച്ചേർക്കുന്നു.
