Malayalam
ആ ഷോയ്ക്ക് പോയപ്പോഴാണ് സ്പോൺസർമാരിൽ നിന്നും എനിക്ക് ഒരു ദുരനുഭവമുണ്ടായത്, ആ സമയത്ത് എനിക്ക് വേണ്ടി സംസാരിച്ചത് സുബി ചേച്ചി മാത്രമായിരുന്നു, ചേച്ചി ലൈഫ് തന്നെ ഫാമിലിക്ക് വേണ്ടി മാറ്റി വെച്ചു; സുബിയെ കുറിച്ച് ആര്യ പറയുന്നു
ആ ഷോയ്ക്ക് പോയപ്പോഴാണ് സ്പോൺസർമാരിൽ നിന്നും എനിക്ക് ഒരു ദുരനുഭവമുണ്ടായത്, ആ സമയത്ത് എനിക്ക് വേണ്ടി സംസാരിച്ചത് സുബി ചേച്ചി മാത്രമായിരുന്നു, ചേച്ചി ലൈഫ് തന്നെ ഫാമിലിക്ക് വേണ്ടി മാറ്റി വെച്ചു; സുബിയെ കുറിച്ച് ആര്യ പറയുന്നു
.പലരുമായി ബന്ധപ്പെട്ട് വളരെ ചെറിയ സമയം കൊണ്ട് തന്നെ കരൾ മാറ്റിവെക്കാനുള്ള നടപടികള് പൂര്ത്തിയാക്കിയിരുന്നുപ്പോഴാണ് നടി സുബി സുരേഷിന് മരണം സംഭവിച്ചത്. സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരായിരുന്നു എത്തിയത്. സുബി സുരേഷ് മരിച്ചപ്പോൾ നിറകണ്ണുകളോടെ പ്രിയ സുഹൃത്തിനെ കാണാൻ ആര്യ എത്തിയിരുന്നു. മിനി സ്ക്രീനിലെ ഒരുവിധം എല്ലാ ആളുകളുമായും അടുത്ത ബന്ധമുള്ള ആര്യ അന്തരിച്ച നടി സുബി സുരേഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
വിദേശത്ത് ഒരു പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ ഒപ്പം നിന്ന് തനിക്ക് വേണ്ടി പ്രതികരിച്ച ഒരേയൊരാൾ സുബി സുരേഷ് മാത്രമായിരുന്നുവെന്നാണ് ആര്യ പറയുന്നത്.
വർക്ക് ഹോളിക്കായിട്ടുള്ളത് കൊണ്ട് കൂടിയാണ് സുബിയുടെ ആരോഗ്യം മോശമായത്. സുബി ചേച്ചിയും ഞാനും അത്ര തിക്ക് ഫ്രണ്ട്സായിരുന്നില്ല. പക്ഷെ സുബി ചേച്ചിക്കും എനിക്കും കുറെ കോമൺ സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് സുബി ചേച്ചിയുടെ കാര്യങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു.
‘മാത്രമല്ല സുബി ചേച്ചിയെ കുറിച്ച് ഞങ്ങൾ സുഹൃത്തുക്കൾ സംസാരിക്കാറുണ്ട്. അങ്ങനെ ചേച്ചിയെ കുറിച്ച് ഞങ്ങൾ സംസാരിക്കാനുള്ള കാരണം ചേച്ചി ഫാമിലിക്ക് ഭയങ്കര ഇംപോർട്ടൻസ് നൽകുന്നയാളാണ് എന്നതാണ്.’
‘ചേച്ചി ലൈഫ് തന്നെ ഫാമിലിക്ക് വേണ്ടി മാറ്റി വെച്ചു. പല കാര്യങ്ങളും മാറ്റിവെച്ച് ഫാമിലിക്ക് വേണ്ടി ഓടി നടന്ന് കാര്യങ്ങൾ ചെയ്തു. അതുകൊണ്ട് തന്നെ ഞങ്ങൾ സുഹൃത്തുക്കളുടെ സംസാരത്തിനിടയിൽ സുബി ചേച്ചി ഇടയ്ക്കിടെ കയറിവരാറുണ്ട്.’
‘ചേച്ചി എന്നും ഞങ്ങൾക്ക് പ്രചോദനമായിരുന്നുവെന്നതും കാരണമാണ്. ചേച്ചി റസ്റ്റ് എടുക്കാതെ ഓടി നടന്ന് പ്രോഗ്രാം ചെയ്യുന്ന കൂട്ടത്തിലാണ്. ചേച്ചി വീട് വെച്ചപ്പോഴും ഞങ്ങൾ സുബി ചേച്ചിയെ കുറിച്ച് സംസാരിച്ചിരുന്നു. വളരെ നാളുകളായുള്ള ചേച്ചിയുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അതൊക്കെയും കാരണങ്ങളാണ്.”
‘സുബി ചേച്ചിയെ ഒരു പ്രാവശ്യം പരിചയപ്പെടുന്നവർക്ക് കൂടി ചേച്ചിയോട് പ്രത്യേക സ്നേഹം തോന്നും. അത്രത്തോളം പോസറ്റീവാണ് സുബി ചേച്ചി. ഞാൻ ദോഹയിൽ ഒരു പരിപാടിക്ക് പോയപ്പോഴാണ് ആദ്യമായി സുബി ചേച്ചിയെ കാണുന്നത്. അന്ന് ഞാൻ പ്ലസ് വണ്ണിലാണ്. അന്ന് ഞാൻ ഇൻഡസ്ട്രിയിൽ ഇല്ല. ഡാൻസറായി പോയതാണ്.’ ‘അന്ന് പ്രോഗ്രാം ചെയ്യാൻ വന്നവരിൽ എനിക്ക് അറിയാവുന്ന ഒരു സെലിബ്രിറ്റി സുബി ചേച്ചി മാത്രമായിരുന്നു. അന്ന് ഷോയിലെ ഹൈലൈറ്റും സുബി ചേച്ചി തന്നെയായിരുന്നു. ഒരു വില്ലയിൽ ആയിരുന്നു ഞങ്ങളും സുബി ചേച്ചിയും താമസിച്ചിരുന്നത്. ആ ഷോയ്ക്ക് പോയപ്പോഴാണ് സ്പോൺസർമാരിൽ നിന്നും എനിക്ക് ഒരു ദുരനുഭവമുണ്ടായത്.’
‘ആ സമയത്ത് എനിക്ക് വേണ്ടി സംസാരിച്ചത് സുബി ചേച്ചി മാത്രമായിരുന്നു. അപ്പോഴെ സുബി ചേച്ചി ബോൾഡായിരുന്നു. ഒറ്റയ്ക്കാണ് ചേച്ചി യാത്ര ചെയ്യുന്നത് പോലും’ ആര്യ പറഞ്ഞു.
