കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്, പുള്ളിയുടെ രോമം അഭിനയിക്കുകയാണ്, അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്; മോഹന്‍ലാലിനെ അഭിനയം പഠിപ്പിക്കുന്ന വ്‌ലോഗറെ അടിക്കണമെന്ന് സംവിധായകൻ

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ വിജയകരമായി പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും ഒട്ടും കുറവില്ല. ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം മുതൽ യൂട്യൂബ് വ്‌ളോഗറോട് അപമര്യാദയായി സംസാരിച്ചു എന്ന ആരോപണത്തിൽ എത്തി നിൽക്കുകയാണ് വിവാദങ്ങൾ. ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.
ഇപ്പോഴിതാ വ്‌ലോഗര്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ
മോഹന്‍ലാലിനെ അഭിനയം പഠിപ്പിക്കുന്ന വ്‌ലോഗറെ അടിക്കണമെന്നാണ് ഒരു അഭിമുഖത്തില്‍ അഖില്‍ മാരാര്‍ പ്രതികരിച്ചത്.
‘ലാലേട്ടന് കഥാപാത്രമായി മാറാന്‍ വലിയ പരിപാടിയൊന്നുമില്ല. ഒരൊറ്റ ആക്ഷന്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാം. എന്റെ സിനിമയുടെ നിര്‍മാതാവിന്റെ മകള്‍ക്ക് ലാലേട്ടനുമായി ഉണ്ടായ അനുഭവം പറയാം. ഒരു ഫംഗ്ഷനിലോ മറ്റോ ഇരുന്നപ്പോള്‍ ലാലേട്ടാ എനിക്കത് കേട്ടപ്പോള്‍ രോമാഞ്ചം ഉണ്ടായെന്ന് സാറിന്റെ മകള്‍ പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ എന്തിയേ മോളേ കാണിച്ചേ എന്നു പറഞ്ഞു. കൈകാണിച്ചപ്പോള്‍ രോമാഞ്ചം അതല്ല മോളേന്ന് പറഞ്ഞിട്ട് കൈയെന്തോ വീശിയിട്ട്, ഇതാണ് രോമാഞ്ചം എന്നു പറഞ്ഞു.
കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്. രോമം അഭിനയിക്കുകയാ പുള്ളിയുടെ. അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ നമ്മള്‍.എന്ത് കഷ്ടമാണെന്ന് നോക്കിക്കേ.’ – അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
റാം ജി റാവു സ്പീക്കിങില്‍ ഗോപാലകൃഷ്ണനും മത്തായിയുമായി നിറഞ്ഞാടിയ മുകേഷും ഇന്നസന്റും ജീവിതത്തിലും അതേബന്ധം നിലനിർത്തിപോന്ന വ്യക്തികളായിരുന്നു. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ...
വിളവെടുപ്പ് വീഡിയോ പങ്കുവെച്ച് ജയറാം. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മനസ്സിനക്കരെ...
മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...