Actor
നടന്‍ കിച്ച സുദീപ് കോണ്‍ഗ്രസിലേയ്ക്ക്…, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
നടന്‍ കിച്ച സുദീപ് കോണ്‍ഗ്രസിലേയ്ക്ക്…, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
നിരവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. ഇപ്പോഴിതാ താരം കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്ക്ക് പ്രവേശിക്കുന്നതായാണ് വിവരം. പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള കിച്ചാ സുധീപിന്റെ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡി കെ ശിവകുമാര്‍ കിച്ചാ സുധീപിന്റെ ബെംഗളൂരുവിലെ വീട്ടിലെത്തി താരത്തെ സന്ദര്‍ശിക്കുകയായിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയില്‍ എന്ത് ചര്‍ച്ചയായെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം കിച്ച സുധീപ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചരകനായി ഇറങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.
കന്നഡ സിനിമാ താരങ്ങളില്‍ ശക്തമായ നിലപാടുകള്‍ പങ്കുവെയ്ക്കുന്ന താരങ്ങളില്‍ ഒരാളാണ് കിച്ചാ സുധീപ്. നേരത്തേ ഹിന്ദി ഭാഷാ വിവാദത്തില്‍ നടന്‍ പങ്കുവെച്ച പ്രതികരണം വലിയ ചര്‍ച്ചയായിരുുന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഹിന്ദി രാഷ്ട്രഭാഷയല്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കിച്ച സുധീപ് പ്രതികരിച്ചത്. അന്ന് കന്നഡയില്‍ നിന്നും നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം മാത്രം ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്. ഇക്കുറി കരുത്തരെ തന്നെ തിരഞ്ഞെടുപ്പ് ഗോധയിലിറക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് അപേക്ഷ സ്വീകരിച്ച് മികച്ച നേതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും പാര്‍ട്ടി ആരംഭിച്ച് കഴിഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ക്കിടയിലാണ് ഇപ്പോള്‍ കന്നഡ നടന്‍ കിച്ചാ സുധീപിന്റെ പേരും ഉയര്‍ന്ന് വരുന്നത്.
