Connect with us

പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍?; സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ച

Actor

പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍?; സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ച

പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍?; സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ച

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.

മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്.

യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.വീഴ്ചകളില്‍ തളരാതെ വീണ്ടും തന്റെ ശ്രമങ്ങള്‍ തുടരാനാണ് പ്രണവിന്റെ ഇഷ്ടം. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രണവിനെതിരെ സൈബര്‍ ആക്രമണം നടന്നത്. പതിനഞ്ച് മാസം മാത്രം പ്രായമായ നിര്‍വാണ്‍ എന്ന കുഞ്ഞിന് സഹായം തേടിയാണ് പ്രണവ് കുറിപ്പ് പങ്കുവെച്ചത്. ഇതിന് പിന്നാലെ പ്രണവിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. എന്തിനാണ് ഞങ്ങളോട് സഹായം ചോദിക്കുന്നത്. അച്ഛനോട് പറഞ്ഞാല്‍ പോരെ എന്നാണ് പലരും ചോദിച്ചിരുന്നത്. എന്നാല്‍ നിരവധി പേര്‍ പ്രണവിനെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.

അച്ഛന്‍ അധ്വാനിച്ചുണ്ടാക്കിയത് അച്ഛന് മാത്രമാണെന്നും താന്‍ അധ്വാനിച്ചത് തനിക്ക് ആണെന്നും ചിന്തയുള്ള മക്കള്‍ക്ക് പ്രണവിന്റെ കുറിപ്പ് കണ്ട് യാതൊന്നും തോന്നുന്നില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ചാരിറ്റി ട്രസ്‌റ്റൊക്കെയുള്ള ലാലേട്ടന്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല എന്നും പലരും പറയുന്നുണ്ട്. എന്നാല്‍ പ്രണവിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ രോഷാകുലനായി മോഹന്‍ലാല്‍ രംഗത്തെത്തിയെന്നും വാര്‍ത്തയറിഞ്ഞയുടന്‍ ട്രസ്റ്റ് വഴി സഹായം എത്തിച്ചുനല്‍കിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ വ്യക്തതയൊന്നുമില്ല.

അതേസമയം അടുത്തിടെ താരം പങ്കുവെച്ചിരുന്ന വീഡിയോയും ഏറെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ചെറിയൊരു അടിക്കുറിപ്പോടു കൂടിയാണ് താരം തന്റെ റീല്‍സ് ആരാധകര്‍ക്കായി പുറത്തുവിട്ടത്. റോക്ക് ക്ലൈമ്പിങ്ങും സ്‌കേറ്റിറ്റും അടക്കമുള്ള തന്റെ പ്രിയ സാഹസിക വിനോദങ്ങള്‍ ചേര്‍ത്തുള്ള ഒരു റീല്‍ വീഡിയോ ആണിത്.

വിജയത്തിലേക്ക് എത്തും മുമ്പേ വീണു പോകുന്ന പരാജിത ശ്രമങ്ങളാണ് വീഡിയോയില്‍ കാണാനാവുക. അത്ര പെര്‍ഫക്ട് അല്ലാത്ത നിമിഷങ്ങള്‍ എന്നാണ് പ്രണവ് തന്റെ പുതിയ റീല്‍സിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ‘ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും കാണുന്നത് ഏറ്റവും പെര്‍ഫെക്ട് ആയ നിമിഷങ്ങളാണ്. എന്നാല്‍ ഇത് പെര്‍ഫെക്ട് അല്ലാത്ത നിമിഷങ്ങളുടേതാണ്’ എന്ന് പ്രണവ് മോഹന്‍ലാല്‍ കുറിച്ചു. താരത്തിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ റീല്‍സ് വീഡിയോ പ്രണവ് പങ്കുവച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമ രംഗത്തെത്തുന്നത്. ചിത്രത്തിലെ മികച്ച സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തതിന് താരത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. പ്രണവിന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമായിരുന്നു. പ്രണവിന്റെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഹൃദയം.

ചിത്രത്തില്‍ ദര്‍ശനയും കല്യാണിയുമായിരുന്നു നായികമാര്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമായിരുന്നു ഇത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ തീരുമാനം. അതേസമയം, നടന്റെ അടുത്ത സിനിമകളുടെ ജോലികള്‍ 2023 ല്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

Continue Reading
You may also like...

More in Actor

Trending

Recent

To Top