ചിരി നിര്‍ത്താതെ റോബിനോട് സംസാരിക്കുന്ന ജാസ്മിനെ കണ്ടോ..?; ബിഗ്ഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ആദ്യമായി ജാസ്മിനെ വീഡിയോ കോള്‍ ചെയ്ത റോബിന് കിട്ടിയ സമ്മാനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ !

ബിഗ്ഗ് ബോസ് മലയാളം സീസണ് 4 ഇനിയും സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിന്നും വിട്ടുമാറിയിട്ടില്ല. സീസൺ ഫോറിലെ ഏറ്റവും വലിയ ശത്രുക്കളായി പ്രേക്ഷകർ കണ്ടത് ജാസ്മിന് എം മൂസയെയും ഡോ റോബിന് രാധാകൃഷ്ണനെയും ആയിരുന്നു.
നേര്‍ക്കു നേര് കണ്ടാല്‍ കൊല്ലാന്‍ നില്ക്കുന്ന തരം ശത്രുക്കളായിരുന്നു രണ്ട് പേരും. ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഒരിക്കലും റോബിനൊപ്പം ഒരു സൗഹൃദ ബന്ധം സൂക്ഷിക്കാന്‍ താത്പര്യമില്ല എന്ന് ജാസ്മിന് പല തവണ പറഞ്ഞിരുന്നു. റോബിനോടുള്ള ശത്രുത കടുത്തത് കാരണം തന്നെയാണ് ജാസ്മിന് ഷോ വിട്ട് ഇറങ്ങി പോന്നതും.
എന്നാല്‍ ബിഗ്ഗ് ബോസിന് പുറത്ത് വഴക്കുകൾ ഒന്നുമില്ലാതെ രണ്ടാളും നല്ല കൂട്ടാവുകയും ചെയ്തു. ബിഗ്ഗ് ബോസ് ഷോയുടെ ഫിനാലെയ്ക്ക് രണ്ട് പേരും പരസ്പരം കണ്ടു മുട്ടിയപ്പോള്‍ സൗഹൃദം പങ്കിടുന്നത് ആരാധകരും കണ്ടതാണ്. എന്നാല്‍ അത് ഷോയ്ക്ക് വേണ്ടി ചെയ്തതാണെന്ന് അന്നും പലരും പറഞ്ഞു.
എന്നാൽ ആ ഗോസ്സിപ്പുകളെയൊക്കെ തട്ടിമാറ്റിയിരിക്കുകയാണ് റോബിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രം പോസ്റ്റ്.
ബിഗ്ഗ് ബോസ് ഷോയില്‍ നിന്നും ഇറങ്ങിയതിന് ശേഷം ജാസ്മിനെ ആദ്യമായി വീഡിയോ കോള്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് റോബിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ചിരി നിര്‍ത്താതെ റോബിനോട് സംസാരിക്കുന്ന ജാസ്മിനെയാണ് വീഡിയോയില്‍ കാണുന്നത്. ഷോയില്‍ വച്ച് റോബിന് ചെയ്ത കാര്യങ്ങളെ ഇമിറ്റേറ്റ് ചെയ്ത് കാണിച്ച് ചിരിക്കുകയാണ് ജാസ്മിന്.
ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നിങ്ങള്‍ രണ്ട് പേരും ഇല്ലെങ്കില്‍ ബിഗ്ഗ് ബോസ് സീസണ് 4 ഇല്ല, ടോം ആന്റ് ജെറിയെ പോലെ നിങ്ങള്‍ വേണം, ഇങ്ങനെ നിങ്ങളെ രണ്ട് പേരെയും വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ആ ബിഗ്ഗ് ബോസ് ദിവസങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നിങ്ങനെയൊക്കെയാണ് കമന്റ്സ് പോകുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...