serial news
ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചു; പിറന്നാൾ ദിനത്തിൽ ഭാര്യ നൽകിയ സർപ്രൈസിൽ മനസ് നിറഞ്ഞ് നൂബിൻ ജോണി; ആരാധകരെയും ഞെട്ടിച്ച ബിന്നിയുടെ ആ സമ്മാനം!
ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചു; പിറന്നാൾ ദിനത്തിൽ ഭാര്യ നൽകിയ സർപ്രൈസിൽ മനസ് നിറഞ്ഞ് നൂബിൻ ജോണി; ആരാധകരെയും ഞെട്ടിച്ച ബിന്നിയുടെ ആ സമ്മാനം!
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് നൂബിന്‍ ജോണി. കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമാണ് നൂബിന്‍ വിവാഹിതനാവുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് താരദമ്പതിമാര്‍.
വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഡോക്ടറായ ബിന്നിയെ നൂബിന്‍ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ, വിവാഹശേഷമുള്ള ആദ്യ പിറന്നാളിന് ഭാര്യ ബിന്നി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് നൂബിന്‍ പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായി. കഴിഞ്ഞ 7 വര്‍ഷം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ വിളിച്ചാണ് ഞങ്ങള്‍ സമ്മാനങ്ങളൊക്കെ കൊടുത്തിരുന്നത്. വീട്ടുകാരറിയാതെയായിരുന്നു അത്. ഒന്നിച്ചതിന് ശേഷം ഗിഫ്റ്റ് കൊടുക്കണമെന്നൊക്കെയുണ്ടായിരുന്നു.
പുറത്തൊക്കെ പോവണമെന്നുണ്ടായിരുന്നുവെങ്കിലും എനിക്ക് അതിന് സമയം കിട്ടിയില്ലെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. നൂബിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് ഞാനാണെന്ന് മാര്യേജ് കോഴ്‌സിനിടെ അച്ചന്‍ പറഞ്ഞിരുന്നു. അതിലും വലിയൊരു ഗിഫ്റ്റ് വേണ്ടല്ലോയെന്നായിരുന്നു ബിന്നി ചോദിച്ചത്.
ആദ്യമായാണ് ഫ്രണ്ട്‌സിനേയും ഫാമിലിയേയും വിളിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. വീട്ടില്‍ ചെറിയൊരു ആഘോഷമാണ് നടത്തുന്നതെന്നായിരുന്നു ബിന്നിയുടെ കമന്റ്. നിങ്ങള്‍ക്ക് ഇഷ്ടമാവുമെന്ന വിശ്വാസത്തോടെയായാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളെയെല്ലാം വീഡിയോയില്‍ നൂബിന്‍ പരിചയപ്പെടുത്തിയിരുന്നു.
മമ്മി നന്നായി ഭക്ഷണമുണ്ടാക്കാറുണ്ട്. മമ്മിയുടെ കൈയ്യില്‍ നിന്നും ടിപ്‌സൊക്കെ പഠിച്ച് വരികയാണ് താനെന്നായിരുന്നു ബിന്നി പറഞ്ഞത്. വീട്ടിലൊരു പെണ്‍കുട്ടിയില്ലാതിരുന്നപ്പോഴത്തെ വിഷമത്തെക്കുറിച്ചായിരുന്നു നൂബിന്റെ രക്ഷിതാക്കള്‍ സംസാരിച്ചത്.
രണ്ടാമത് ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു കരുതിയത്്. പെണ്‍കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ച് മമ്മിയും പപ്പയും പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ടാളും അതിന് സമ്മതിച്ചിരുന്നില്ല. ഇപ്പോ ഞങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളെ കിട്ടിയെന്നായിരുന്നു നൂബിന്റെ മമ്മിയും പപ്പയും പറഞ്ഞത്.
കോണ്ടസ കാറിന്റെ ഫോട്ടോ വെച്ച കേക്കായിരുന്നു നൂബിനായി ബിന്നി ഒരുക്കിയത്. കേക്ക് കട്ട് ചെയ്യുന്നതിന് മുന്നോടിയായാണ് നൂബിന്റെ ചേട്ടന്‍ കോണ്ടസ കാര്‍ കൊണ്ടുവന്നത്. ഇതൊക്കെ നിങ്ങളെങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു നൂബിന്‍ ചോദിച്ചത്. അങ്ങനെ ഒഫീഷ്യലി നീയൊരു കോണ്ടസ മുതലാളിയായിരിക്കുന്നു, ഒന്നരാഴ്ചയായുള്ള ഞങ്ങളുടെ പ്ലാനാണ്.
നിനക്കിത് ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോള്‍ ഇതെന്റെ ജീവിതാഭിലാഷമാണെന്നായിരുന്നു നൂബിന്‍ പറഞ്ഞത്. കോണ്ടസയെക്കുറിച്ച് എന്നോട് ഒത്തിരി പറഞ്ഞിട്ടുണ്ട്. വേറെ വണ്ടി എടുക്കുന്നതിനെക്കുറിച്ചൊന്നും പറയാറില്ല, അതാണ് ഇത് തന്നെ സമ്മാനമായി നല്‍കാമെന്ന് കരുതിയതെന്നുമായിരുന്നു ബിന്നി പറഞ്ഞത്.
about binni
