News
മഹേഷ് ബാബുവിന്റെ അമ്മയും മുതിര്‍ന്ന നടന് കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു
മഹേഷ് ബാബുവിന്റെ അമ്മയും മുതിര്‍ന്ന നടന് കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു
നിരവധി ആരാധകരുള്ള തെലുങ്ക് നടനാണ് മഹേഷ് ബാബു. ഇപ്പോഴിതാ താരത്തിന്റെ അമ്മയും മുതിര്‍ന്ന നടന് കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം സംഭവിച്ചത്.
രാവിലെ 9 മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളില്‍ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരന് രമേഷ് ബാബുവും അന്തരിച്ചിരുന്നു. നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുടെ ഇവര്‍ക്കുള്ളത്. അതേസമയം, ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്.
ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുക. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘തോര്‍’ ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്വെര്ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി മഹേഷ് ബാബുവിന്റെ നായകനാക്കി ഒരുക്കുകയെന്നാണ് വിവരം.
