News
റീമിക്‌സ് സംസ്‌കാരം ഗാനങ്ങളെ നശിപ്പിക്കുന്നു. വികൃതമാക്കുന്നു; മറ്റൊരാളുടെ ഗാനമെടുക്കുമ്പോള്‍ വളരെ ശ്രദ്ധ പുവര്‍ത്തണമെന്ന് എആര്‍ റഹ്മാന്‍
റീമിക്‌സ് സംസ്‌കാരം ഗാനങ്ങളെ നശിപ്പിക്കുന്നു. വികൃതമാക്കുന്നു; മറ്റൊരാളുടെ ഗാനമെടുക്കുമ്പോള്‍ വളരെ ശ്രദ്ധ പുവര്‍ത്തണമെന്ന് എആര്‍ റഹ്മാന്‍
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ റീമിക്‌സ് സംസ്‌കാരം ഗാനങ്ങളെ നശിപ്പിക്കുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ഗാനം ആദ്യം ചെയ്ത സംഗീത സംവിധായകന്റെ ഉദ്ദേശ ലക്ഷ്യം വികൃതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റൊരാളുടെ ഗാനമെടുക്കുമ്പോള്‍ താന്‍ ഏറെ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘എത്ര കൂടുതല്‍ അതിലേക്ക് ഞാന്‍ നോക്കുന്നോ, അത്രത്തോളം അത് വികൃതമായി തോന്നും. ഗാനം ഒരുക്കിയ സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യം വികൃതമാവുകയാണ്. പലരും പറയും തങ്ങള്‍ അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? മറ്റൊരാള്‍ ഒരുക്കിയ പാട്ടുകളെടുക്കുമ്പോള്‍ ഞാന്‍ വളരെ ശ്രദ്ധ പുലര്‍ത്താറുണ്ട്.
നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാന്‍’ എന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തെലുങ്ക് മ്യൂസിക്ക് ലോഞ്ചില്‍ നിര്‍മാതാക്കള്‍ ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നു എന്ന് പറഞ്ഞു. അത് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകള്‍ ഇപ്പോഴും എല്ലാവര്‍ക്കും ഇഷ്ടമാണ്’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ‘പൊന്നിയിന്‍ സെല്‍വനാ’ണ് എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഇതികം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും.
