Malayalam
പുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
താരങ്ങളുടെ പുത്തന്‍ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ കാരവാനാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ളതാണ് കാരവാന്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന് പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘മോണ്‍സ്റ്റര്‍’ എന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. പുലിമുരുകന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. എലോണ്‍, ഇതുവരെയും പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാന് എന്നിവയാണ് മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണ് എമ്പുരാന്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് വൃഷഭ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
