News
“ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോര..” ; വിവാഹ മോചനത്തിന് ശേഷം മേഘ്നയുടെ ജീവിതത്തില്‍ വന്ന സന്തോഷം ?,; കാരണം ചോദിച്ചവർക്ക് മറുപടിയുമായി മേഘ്നയുടെ പുത്തൻ ഫോട്ടോ!
“ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോര..” ; വിവാഹ മോചനത്തിന് ശേഷം മേഘ്നയുടെ ജീവിതത്തില്‍ വന്ന സന്തോഷം ?,; കാരണം ചോദിച്ചവർക്ക് മറുപടിയുമായി മേഘ്നയുടെ പുത്തൻ ഫോട്ടോ!
മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന വിന്‍സന്റ്. കണ്ണീർ കഥയിലെ നായികാ എന്നായിരുന്നു തുടക്കത്തിലേ സീരിയലിലൂടെ മേഘ്ന അറിയപ്പെട്ടത്. എന്നാൽ ഇപ്പോൾ ആ ടാഗ് മാറി.
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെ താരം ഇപ്പോൾ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയാണ്. സ്വകാര്യ ജീവിതത്തിലെ തകര്‍ച്ചകളെ എല്ലാം അതിജീവിച്ച് നടി കരിയറില്‍ തിളങ്ങുകയാണ് ഇപ്പോള്‍.
സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് മേഘ്ന. പുതിയ ചിത്രങ്ങളിലൂടെ സന്തോഷകരമായ ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകാം എന്ന് പറയുകയാണ് നടി.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ അധികം സജീവമാണ് മേഘ്ന വിന്‍സന്റ്. മനോഹരമായ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ മേഘ്ന ആരാധകരെ നിലനിര്‍ത്തുന്നത്.
യൂട്യൂബിലൂടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും നടി പങ്കുവയ്ക്കുന്നു. മൈന്റ് നന്നായിരിയ്ക്കുമ്പോള് ദിവസവും നന്നായിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് മേഘ്നയുടെ പുതിയ ഫോട്ടോ.
‘നല്ല മൈന്റ് സെറ്റോടെ മനോഹരമായ ഒരു ദിവസം തുടങ്ങി’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മേഘ്നയുടെ സന്തോഷത്തിന്റെ കാരണം ഇതാണോ എന്നാണ് കമന്റില്‍ ആരാധകര്‍ ചോദിയ്ക്കുന്നത്
മേഘ്നയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് തമിഴ് നാട്ടില്‍ നിന്ന് പോലും ആരാധകര്‍ എത്തിയിട്ടുണ്ട്. അഴക് ദേവത എന്നാണ് ഒരു തമിഴ് ആരാധകന്റെ കമന്റ്. ‘ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോര’ എന്ന കമന്റുമായി മറ്റൊരു കടുത്ത ആരാധകന് എത്തി. മേഘ്നയുടെ ഹെയര്‍ സ്റ്റാലിനെയും ഡ്രസ്സിങിനെയും പ്രശംസിച്ചുകൊണ്ടാണ് ഒരാളുടെ കമന്റ്.
ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്ന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. അതിന് ശേഷം തമിഴിലും ചില സീരിയലുകള്‍ ചെയ്തു. അതിനിടയിലായിരുന്നു വിവാഹം. ആ ദാമ്പത്യ ജീവിതം അധിക ദൂരം പോയില്ല. വിവാഹ മോചനത്തിന് ശേഷം മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലൂടെ ശക്തമായി തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി.
about meghna
