News
രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മഹേഷ് ബാബു; ഒപ്പം ആ സൂപ്പര്‍ ഹോളിവുഡ് നടനും; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മഹേഷ് ബാബു; ഒപ്പം ആ സൂപ്പര്‍ ഹോളിവുഡ് നടനും; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ഈ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മഹേഷ് ബാബുവാണ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നും ഒരു വമ്പന്‍ താരം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് വിവരം. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘തോര്‍’ ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‌വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റന്‍ഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‌വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി മഹേഷ് ബാബുവിന്റെ നായകനാക്കി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്.
‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്!തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്!സും മഹേഷ് ബാബു എന്റര്‍ടെയ്!ന്‍മെന്റ്‌സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്. ഒരു ആക്ഷന്‍ റൊമാന്റിക് ചിത്രമായിട്ടായിരുന്നു ‘സര്‍ക്കാരു വാരി പാട്ട’ എത്തിയത്.
കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവരും ‘സര്‍ക്കാരു വാരി പാട്ട’യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകന്‍ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
