Connect with us

സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോൾ എന്റെ സാരി ആണിയിൽ കുടുങ്ങി, ഞാൻ തലയും കുത്തി തീഴെ വീണു; ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും കാഴ്ച കണ്ടു; തുറന്ന് പറഞ്ഞ് നമിത

Movies

സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോൾ എന്റെ സാരി ആണിയിൽ കുടുങ്ങി, ഞാൻ തലയും കുത്തി തീഴെ വീണു; ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും കാഴ്ച കണ്ടു; തുറന്ന് പറഞ്ഞ് നമിത

സ്റ്റേജിലേക്ക് കയറാൻ തുടങ്ങിയപ്പോൾ എന്റെ സാരി ആണിയിൽ കുടുങ്ങി, ഞാൻ തലയും കുത്തി തീഴെ വീണു; ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും കാഴ്ച കണ്ടു; തുറന്ന് പറഞ്ഞ് നമിത

ബാലതാരമായി സീരിയലിലൂടെ എത്തി പിന്നീട് സിനിമയിലും അവസരം ലഭിച്ച താരമാണ് നമിത പ്രമോദ്. ളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ച താരമാണ് നമിത പ്രമോദ്. വളരെ ലളിതമായ അഭിനയ ശൈലിതന്നെയാണ് നമിതയെ ശ്രദ്ധേയമാക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുകയാണ് താരം

വേളാങ്കണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തിയത്. അതിന് ശേഷം രാജീവ് പിള്ളയുടെ ട്രാഫിക്ക് സിനിമയിൽ റഹ്മാന്റെ മകളായി വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുകയും ചെയ്തു.ശേഷം തൊട്ടടുത്ത വർഷം തന്നെ നിവിൻ പൊളിയുടെ നായികയായി അഭിനയിച്ചു നമിത. 2012ൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന സിനിമയായിരുന്നു അത്. നമിതയുടെ ആദ്യ നായിക വേഷവും പുതിയ തീരങ്ങളിലായിരുന്നു.

പതിനൊന്ന് വർഷമായി സിനിമയിൽ സജീവമായിട്ടുള്ള നമിത പിന്നീട് സൗണ്ട് തോമ എന്ന സൂപ്പർഹിറ്റ് ദിലീപ് ചിത്രത്തിൽ നായികയായി. പിന്നീട് ഇങ്ങോട്ട് സിനിമയിൽ നമിത പ്രമോദിന്റെ വർഷങ്ങളായിരുന്നുവെന്ന് വേണം പറയാൻ.
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്പിയാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം തുടങ്ങിയ ഹിറ്റ് സിനിമകളിൽ നമിത നായികയായി തിളങ്ങി.

മാർ​ഗംകളി, അൽ മല്ലു തുടങ്ങിയവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ നമിത പ്രമോദ് സിനിമ. രണ്ട് സിനിമയും പരാജയമായിരുന്നു. ഇനി റിലീസിനെത്താനുള്ള നമിത പ്രമോദ് ചിത്രം ഈശോ​യാണ്. ജയസൂര്യ നായകനായ സിനിമയാണ് ഈശോ.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയസൂര്യ ചിത്രമാണ് ഈശോ. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാദിർഷയാണ്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ഈശോ സ്ട്രീമിം​ഗ് ആരംഭിക്കും.

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്ലീന്‍ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി,ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വർഗീസാണ്.

നാദിർഷ തന്നെയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. എൻ.എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാ​ദം ഉയർന്നിരുന്നു. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേര് എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ ആരോപണം.

ഒരിടവേളയ്ക്ക് റിലീസിന് തയ്യാറെടുക്കുന്ന തന്റെ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ നമിത. അതിനിടയിൽ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നമിത പ്രമോദ്. ‘വളരെ അധികം എനിക്ക് നാണക്കേട് തോന്നിയൊരു സംഭവം ജീവിതത്തിലുണ്ടായിട്ടുണ്ട്.’

‘എന്റെ ആദ്യത്തെ സിനിമയ്ക്ക് കിട്ടിയ അവാർഡ് വാങ്ങാൻ പോയതായിരുന്നു. സമയം വന്നപ്പോൾ എന്നെ സ്റ്റേജിലേക്ക് വിളിച്ചു. ഞാനൊരു സാരിയുടുത്താണ് പോയത്. സ്റ്റെപ്പ് കയറുമ്പോൾ അവിടെ ചെറിയ ചെറിയ ആണികൾ ഉണ്ടാകും.’

‘അതിൽ ഒന്നിൽ എന്റെ നെറ്റ് സാരി കുടുങ്ങി. ഞാൻ തലയും കുത്തി തീഴെ വീണു. ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും എന്റെ വീഴ്ച കണ്ടു. അത് ഞാൻ മറക്കാത്തൊരു സംഭവമാണ്. വളരെ അധികം എനിക്ക് നാണക്കേട് തോന്നിയൊരു സംഭവമായിരുന്നു.’

‘പിന്നീട് ഒരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ ബാം​ഗ്ലൂർ ഡെയ്സുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോൾ എനിക്ക് ഉത്തരം പറയാൻ പറ്റിയില്ല. അതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ കിട്ടിയിട്ടുണ്ട്’ നമിത പ്രമോദ് പറഞ്ഞു.

More in Movies

Trending

Recent

To Top