News
ഹിജാബ് മനോഹരമാണ്, അതിനാൽ അത് മനോഹരമാക്കുക ; തട്ടത്തിൻ മറയത്തേ പെണ്ണായി ഹിജാബ് ധരിച്ച് ദുബായിൽ ദിൽഷ; ദിൽഷയുടെ വൈറലാകുന്ന ചിത്രങ്ങൾ!
ഹിജാബ് മനോഹരമാണ്, അതിനാൽ അത് മനോഹരമാക്കുക ; തട്ടത്തിൻ മറയത്തേ പെണ്ണായി ഹിജാബ് ധരിച്ച് ദുബായിൽ ദിൽഷ; ദിൽഷയുടെ വൈറലാകുന്ന ചിത്രങ്ങൾ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. ചരിത്രത്തിലെ ആദ്യമായൊരു പെണ്‍കുട്ടി ബിഗ് ബോസ് മലയാളത്തിന്റെ വിന്നറായി മാറിയ സീസണായിരുന്നു കഴിഞ്ഞു പോയത്. ഇതുവരെയുള്ള മലയാളം ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും നാടകയീമായതായിരുന്നു സീസണ്‍ 4. പതിവ് അടിയും വഴക്കുമൊക്കെ അതിരുകടന്ന് കയ്യാങ്കളിയിലേക്ക് കടക്കുന്നതും ഷോയില്‍ നിന്നും ഇറങ്ങി പോകുന്നതിനും പുറത്താക്കുന്നതുമൊക്കെ സീസണ്‍ 4 സാക്ഷ്യം വഹിച്ചു.
ഡി ഫോർ ഡാൻസ്, ബിഗ് ബോസ് മലയാളം സീസൺ 4 എന്നീ ടെലിവിഷൻ പരിപാടികളുടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ദിൽഷ പ്രസന്നൻ ആണ് ബിഗ് ബോസ് സീസൺ ഫോർ വിജയിയായത്.
വർഷങ്ങളായി ദിൽഷ ടെലിവിഷൻ രംഗത്തും സ്റ്റേജ് പരിപാടികളിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസാണ് താരത്തിന് വേണ്ടത്ര ജനപ്രീതി നേടിക്കൊടുത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു പരിപാടിയുടെ ഭാഗമായി ദുബായിൽ ആയിരുന്നു ദിൽഷ. ദുബായിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ദിൽഷ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബുർജ് ഖലീഫയിൽ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിത ഹിജാബ് ധരിച്ചു കൊണ്ടുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിൽഷ. ഹിജാബ് മനോഹരമാണ്, അതിനാൽ അത് മനോഹരമാക്കുക എന്നാണ് ദിൽഷ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഈ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഏത് ഡ്രസ് ധരിച്ചാലും ദിൽഷയ്ക്ക് ചേരുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ദുബായിൽ നിന്ന് ഇന്ന് പുലർച്ചെ ബാംഗ്ലൂരിലെത്തിയതിന്റെ വീഡിയോയും ദിൽഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി അവസരങ്ങളാണ് ദിൽഷയെ തേടിയെത്തിയത്. ഫോട്ടോഷൂട്ടുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി തിരക്കിലാണിപ്പോൾ ദിൽഷ. സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ഇഷ്ടമെന്ന് ദിൽഷ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
ആദ്യമൊക്കെ വൻ സൈബർ ആക്രമണമാണ് ദിൽഷയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇത്തരം കാര്യങ്ങളേയൊന്നും മുഖവിലയ്ക്ക് എടുക്കാതെ മുന്നോട്ട് പോവുകയാണ് താരം.
about dilsha
