Connect with us

ഫ്രഷ് ഓഫ് ദി ബോട്ടിലില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്നത് ലൈം ഗികാതിക്രമവും ഭീഷണിയും; ആദ്യ രണ്ട് സീസണില്‍ എല്ലാം മൂടിവെയ്‌ക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടി

News

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ഫ്രഷ് ഓഫ് ദി ബോട്ടിലില്‍ അഭിനയിക്കുന്നതിനിടെ തനിക്ക് ലൈം ഗികാതിക്രമവും ഭീഷണിയും നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി ഹോളിവുഡ് താരം കോണ്‍സ്റ്റന്‍സ് വു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അറ്റ്‌ലാന്റിക് ഫെസ്റ്റിവലിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഷോയുടെ ആദ്യ രണ്ട് സീസണില്‍ നേരിട്ട ലൈം ഗികാതിക്രമവും ഭീഷണിയും എനിക്ക് മൂടിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണിന് ശേഷം ഷോ മികച്ച വിജയം കൈവരിച്ചിരുന്നതിനാല്‍ ജോലി പോകുമെന്ന ഭയം എനിക്കില്ലായിരുന്നു. ലൈം ഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന നിര്‍മാതാവിനോട് ഞാന്‍ സധൈര്യം നോ പറയാന്‍ തുടങ്ങി.

‘ഈ പ്രശ്‌നം ഞാന്‍ കൈകാര്യം ചെയ്തു. അത് മറ്റാരും അറിയേണ്ട കാര്യമില്ല. ഷോയുടെയും ഏഷ്യന്‍ അമേരിക്കന്‍ നിര്‍മാതാവിന്റെയും പ്രശസ്തി കളങ്കപ്പെടുത്തേണ്ട എന്നുമാണ്’ ഞാന്‍ ചിന്തിച്ചത് എന്നും കോണ്‍സ്റ്റന്‍സ് വു പറഞ്ഞു. ഓര്‍മക്കുറിപ്പായ ‘മേക്കിങ് എ സീന്‍’ പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

കോണ്‍സ്റ്റന്‍സ് വുവിന്റെ രചനയില്‍ പ്രമുഖ പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒക്‌ടോബര്‍ നാലിനാണ് പുറത്തിറങ്ങുന്നത്. സിറ്റ്‌കോമില്‍ അഭിനയിക്കുന്ന വേളയിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് ഓര്‍മക്കുറിപ്പില്‍ ഉള്‍പ്പെടുത്താന്‍ പ്രസാധകര്‍ പ്രേരിപ്പിച്ചിരുന്നു.

എന്നാല്‍ ആളുകള്‍ അതിനെ എങ്ങനെ സ്വീകരിക്കുമെന്ന് ഓര്‍ത്ത് താന്‍ വിമുഖത പ്രകടിപ്പിച്ചെന്ന് കോണ്‍സ്റ്റന്‍സ് വു പറഞ്ഞു. പതിയെ ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ ഈ ഷോ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ചരിത്രമായിരുന്നു.

More in News

Trending

Recent

To Top