നിരവധി കവര്‍ സോംഗുകളിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് സന മൊയ്തൂട്ടി. ബോളിവുഡില്‍ അടക്കം ശ്രദ്ധ നേടിയ ഗായികയുടെ ‘പൊന്നിയിന്‍ സെല്വന്’ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. ‘ചൊല്’ എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തില്‍ തന്റെ ഗാനങ്ങള്‍ പ്രശംസിക്കപ്പെടുകയും എന്നാല്‍ അതുപോലെ തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സന. ആളുകള്‍ തന്റെ പാട്ടുകള്‍ സ്വീകരിച്ചുന്നുവെന്ന് തന്നെയാണ് തനിക്ക് തോന്നിയിട്ടുള്ളത്. കവര്‍ സോംഗുകള്‍ ഇറക്കുമ്പോള്‍ ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടാറില്ല.
ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം തന്റെ പാട്ടുകള്‍ റീലുകളാക്കി സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. തനിക്ക് നേരേ വന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയുമെല്ലാം താന്‍ ബഹുമാനത്തോടെ കാണുന്നു. കാരണം ഒറിജിനല്‍ വേര്‍ഷനോട് ആളുകള്‍ക്കുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് കവറുകള്‍ വിമര്‍ശിക്കപ്പെടുന്നത്.
താന്‍ ഏത് പാട്ടു പാടുമ്പോഴും അത്രയും ആസ്വദിച്ചാണ് ചെയ്യുന്നത്. ഒറിജിനലിന് ഒരു സമര്‍പ്പണം എന്ന രീതിയിലാണ് കവര്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശിക്കുന്നവരെയും പ്രശംസിക്കുന്നവരെയും ചേര്‍ത്ത് നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കും.
മലയാളി സംഗീതാസ്വാദകര്‍ വളരെ ക്രിട്ടിക്കലാണ്. അതുപോലെ തന്നെ നല്ലതിനെ പ്രശംസിക്കുന്നതിലും അവര്‍ ഒട്ടും പിശുക്കു കാണിക്കുകയില്ല. മോശമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യും. ഈ സമീപനത്തെ താന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. സത്യസന്ധമായ അഭിപ്രായങ്ങളാണ് കലാകാരന്മാരെ വളര്‍ത്തുകയുള്ളൂ എന്നാണ് സന മൊയ്തൂട്ടി പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...