Malayalam
500 രൂപ അധികം തരാം കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വില്ക്കുന്നോ എന്നാണ് ഒരാള്‍ ചോദിച്ചത്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
500 രൂപ അധികം തരാം കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വില്ക്കുന്നോ എന്നാണ് ഒരാള്‍ ചോദിച്ചത്; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. പ്രേക്ഷകന്റെ ചോദ്യം വേദനിപ്പിച്ചെന്നും അന്ന് അത് ഏറെ സങ്കടപ്പെടുത്തിയതായും നടന് അഭിമുഖത്തില്‍ പറഞ്ഞു.
‘2016 ല്‍ പുറത്ത് ഇറങ്ങിയ ചാര്‍ലി എന്ന ചിത്രത്തിനാണ് ആദ്യമായി കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചത്. ‘ആ സമയത്ത് അവാര്‍ഡ് വില്ക്കുന്നോ!? നിങ്ങള്‍ നല്കിയതിനേക്കാള് 500 രൂപ അധികം തരാം എന്ന്’ ഒരാള്‍ ചോദിച്ചു. ആ കമന്റ് എന്നെ ഏറെ തകര്‍ത്തു. പണം കൊടുത്ത് വാങ്ങാനാണെങ്കില്‍ വളരെ മുമ്പെ ചെയ്യാമായിരുന്നു.
പിന്നീട് ഇതിനെ കുറിച്ച് മറ്റൊരാളുടെ വാക്കുകള്‍ കേട്ടപ്പോഴാണ് എനിക്ക് സമാധാനം ലഭിച്ചത്. അന്ന് ആ വ്യക്തി എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് സംശയമുണ്ടാകാം. മറ്റെന്തെങ്കിലും കാര്യത്തിന് നിങ്ങള്‍ അര്‍ഹനാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാം. പക്ഷേ, നിങ്ങള്‍ക്ക് ലഭിക്കുന്ന അവാര്‍ഡുകള്‍, പ്രത്യേകിച്ച് വലിയ അവാര്‍ഡുകള്‍, അത് ആ സിനിമയിലെ പ്രവര്‍ത്തനത്തിന് ആയിരിക്കില്ല.
നിങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ ജോലികള്‍ക്കും നിങ്ങള്‍ ചെയ്യാന്‍ പോകുന്ന എല്ലാ ജോലികള്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് ഒരിക്കലും അത് ആസ്വദിക്കരുത്’. എനിക്ക് ആ ചിന്ത ഇഷ്ടപ്പെട്ടു, അത് എനിക്ക് കുറച്ച് സമാധാനം നല്കി; ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ചുപ് ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. സീതാരാമത്തിന്റെ വിജയത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’.
