ഡിംപൽ പറഞ്ഞത് പച്ചക്കളം, അവളെ പൂട്ടാൻ ആ തെളിവുകൾ മാത്രം മതി! എല്ലാം തകർന്നടിയുന്നു
ബിഗ് ബോസ് വീടിനുള്ളിലും എല്ലാവരുമായി സൗഹൃദത്തിലായ ഡിംപൽ തന്റെ പ്രിയ സ്നേഹിതയെ കുറിച്ച് തുറന്നു പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. അതെ വിഷയം സോഷ്യൽ മീഡിയയിൽ മാത്രമായിരുന്നു ചർച്ച എങ്കിൽ ഇപ്പോൾ അത് ബിഗ് ബോസ് വീടിനുള്ളിൽ ചർച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഇതുവരെ സമാധാനത്തോടെ പോയി കൊണ്ടിരുന്ന ബിഗ് ബോസ്സിൽ പൊട്ടലും ചീറ്റലും തുടങ്ങിയിരിക്കുകയാണ്
തുടക്കം മുതല്‍ ശക്തമായ മത്സരം കാഴ്ച വെച്ച ഡിംപലുമായിട്ടാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മിഷേൽ ഏറ്റുമുട്ടിയിരിക്കുന്നത്. മരിച്ച് പോയ ബാല്യകാല സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചാണ് മിഷേല്‍ എത്തിയത്. ഈ ലോകത്ത് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പേര് പറയുന്നത് തനിക്കിഷ്ടല്ലെന്ന് ചൂണ്ടി കാണിച്ച് ഡിംപല്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ എപ്പിസോഡില്‍ ഇരുവരും തമ്മിലുണ്ടായ സംസാരവും ഇതുമായി ബന്ധപ്പെട്ട് മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കങ്ങളുമാണ് ശ്രദ്ധേയമായത്. എന്നാല്‍ ഈ പ്രശ്നം തീര്‍ന്നിട്ടില്ല. വീണ്ടും ഡിംപലും മിഷേലും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.
ബിഗ് ബോസില്‍ എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മിഷേലും ഡിംപലും പരസ്പരം അറിയുന്നവരാണ്. ഇതൊക്കെയാണ് ഡിംപലിന്റെ കഥയില്‍ സത്യമില്ലെന്ന് മിഷേല്‍ ആരോപിക്കാന്‍ കാരണം. എന്നാല്‍ വീണ്ടും ഇതേ വിഷയത്തില്‍ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യം ഇനി സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡിംപല്‍ മിഷേലിന്റെ അടുത്ത് വന്നത്.
പുറത്ത് നമ്മള് തമ്മില്‍ ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. നീ ഇവിടെ പറഞ്ഞ കാര്യം പുറത്ത് ആളുകള്‍ക്ക് തോന്നിയ സംശയം മാത്രമേ ഞാന്‍ ചോദിച്ചുള്ളു. മരിച്ച് പോയ ഒരാളെ കുറിച്ച് നീ പറഞ്ഞ കഥയില്‍ എനിക്കൊരു സംശയം ഉണ്ടെന്നേ പറഞ്ഞുള്ളു. എന്റെ കൈയില്‍ അതിനുള്ള തെളിവുണ്ടെന്ന് പറഞ്ഞ മിഷേല്‍ നിങ്ങള്‍ പറയുന്നത് നുണയാണെന്ന് ആവര്‍ത്തിക്കുന്നു. അങ്ങനെ ഒരു തെളിവ് ഉണ്ടെങ്കില്‍ അത് നിന്റെ തലയില്‍ ഇട്ടോളാനാണ് ഡിംപല്‍ പറഞ്ഞത്.
നാല് വര്‍ഷത്തോളമായി തമ്മില്‍ പരിചയം ഉണ്ടെന്ന് മിഷേല്‍ പറയുമ്പോള്‍ സ്റ്റേജിന്റെ പുറകില്‍ കണ്ട പരിചയമേ ഉളളുവെന്നാണ് ഡിംപല്‍ പറയുന്നത്. എനിക്ക് തെളിവും ഉണ്ട്, പുറത്ത് ആളുകളും ഉണ്ടെന്ന് മിഷേല്‍ സൂചിപ്പിച്ചു.
ആദ്യം ഡിംപല്‍ ഇരുവരുടെയും സംശയങ്ങൾക്ക് മറുപടി പറഞ്ഞിരുന്നു എങ്കിലും കളളമാണെന്നുള്ള രീതിയിൽ മിഷേൽ സംസാരിക്കാൻ തുടങ്ങിയതോടെയാണ് അതോടെ ഡിംപലിന്റെ നിയന്ത്രണം വിട്ടത്. അതോടെ വികാരഭരിതമായ രംഗങ്ങൾ ആണ് വീടിനുള്ളിൽ നടന്നത്.
“എന്നെ എന്ത് വേണം എങ്കിലും പറഞ്ഞുകൊള്ളൂ, മരിച്ചുപോയ ആളെക്കുറിച്ചു പറയരുത്. അതിനു ഇവൾക്ക് എന്ത് യോഗ്യത ആണുള്ളത്. മിഷേലിനെ കുറിച്ച് ഞാൻ പറഞ്ഞാല്‍ ആള്ക്കാര് അവളുടെ മുഖത്ത് തുപ്പും. ഞാൻ അത് പറയില്ല. അതാണ് ഞാനും അവളും തമ്മിലുള്ള വ്യത്യാസം”, എന്നുപറഞ്ഞുകൊണ്ടാണ് ഡിംപൽ കരഞ്ഞത്. ഡിംപലിന് എതിരെ വിമർശനങ്ങളും ഉയർന്നതോടെ അവരുടെ സഹോദരി തിങ്കളും സോഷ്യൽ മീഡിയ വഴി വിശദീകരണവുമായി എത്തിയിരുന്നു.
