Connect with us

നാണോം മാനോം ഇല്ലേടാ? ഒരു ഉളുപ്പുമില്ലാതെ വന്നേക്കുന്നു, മനീഷിനോട് ജിഷിന്‍; വൈറലായി ജിഷിന്റെ വീഡിയോ

Malayalam

നാണോം മാനോം ഇല്ലേടാ? ഒരു ഉളുപ്പുമില്ലാതെ വന്നേക്കുന്നു, മനീഷിനോട് ജിഷിന്‍; വൈറലായി ജിഷിന്റെ വീഡിയോ

നാണോം മാനോം ഇല്ലേടാ? ഒരു ഉളുപ്പുമില്ലാതെ വന്നേക്കുന്നു, മനീഷിനോട് ജിഷിന്‍; വൈറലായി ജിഷിന്റെ വീഡിയോ

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. അടുത്തിടെ അച്ഛന്റെ വിയോഗത്തോടെ കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും മാറിനിന്ന താരം, വീണ്ടും സജീവമായിരിക്കുകയാണ്.

വിവിധ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരമാണ് മനീഷ് കൃഷ്ണ. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ജീവിതനൗക, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലാണ് ജിഷിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദുലേഖ എന്ന പരമ്പരയിലാണ് മനീഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം ജിഷിന്റെ വീട്ടിലേക്കെത്തിയ മനീഷിന് എട്ടിന്റ പണിയാണ് ജിഷിന്‍ കൊടുത്തത്.

ഇന്ദുലേഖയുടെ ഷൂട്ടിനു എറണാകുളം വന്നതായിരുന്നു മനീഷ്. ഷൂട്ടില്ലാത്ത ദിവസം വിളിച്ചു. ഫ്രീ ആയി റൂമില്‍ ഒറ്റയ്ക്ക് ഇരിക്കുവല്ലേ.. നീ ഇങ്ങട് വാടാ.. ഉച്ചഭക്ഷണം വീട്ടില്‍ നിന്നാകാം. ആത്മസുഹൃത്തുക്കളാകുമ്പോള്‍ അങ്ങനെയാ. കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ ഓടി വന്നു. പക്ഷെ വരുന്നത് എന്റെ വീട്ടിലേക്ക് ആണെന്ന് പാവം ഒരു നിമിഷം മറന്നു പോയി. കുറേ ദിവസമായി നോക്കി ഇരിക്കുവായിരുന്നു ഇവന് പണി കൊടുക്കാന്‍. കറക്റ്റ് ആയി വന്നു ചാടിയിട്ടുണ്ട് എന്നും ജിഷിന്‍ പറയുന്നു.

മനീഷേ, നിനക്ക് ലൊക്കേഷനില്‍ ഫുഡ് ഒന്നുമില്ലെടാ?എന്നിട്ടാണോടാ ഒരു ഉളുപ്പുമില്ലാതെ വന്നു തട്ടിക്കേറ്റുന്നത്? നാണോം മാനോം ഇല്ലേടാ? ഇതൊരു പതിവാക്കണ്ട കേട്ടോ, മനീഷ് കഴിച്ചതൊക്കെ ആ നിമിഷം തന്നെ ദഹിച്ചു.

ഇനി ആരെങ്കിലും വരുന്നുണ്ടോ വീട്ടിലേക്ക് എന്നുമായിരുന്നു ജിഷിന്‍ ചോദിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. നിനക്ക് ഫേസ്ബുക്കില്‍ ഇടാനല്ലേ ഈ വീഡിയോ എന്ന് മനീഷ് ജിഷിനോട് ചോദിച്ചിരുന്നു. മനീഷ് തിരിച്ച് എന്തേലും പണി തരുമെന്നുറപ്പാണെന്നായിരുന്നു കമന്റുകള്‍. സീ കേരളത്തിലെ റോക്ക് & റോളില്‍ പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞും ജിഷിന്‍ എത്തിയിരുന്നു.

പൂക്കാലം വരവായി എന്ന പരമ്പരയിലെ ഒരു മാസ് സീന്‍ പങ്കുവെച്ച് കൊണ്ട് ജിഷിന്‍ എത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് പൊലീസിനെ വെല്ലുവിളിച്ച് ബൈക്ക് കറക്കിയെടുത്ത് പോകുന്ന വീഡിയോയാണ് പങ്കുവെച്ചത്. ജിഷിന്‍ ബൈക്ക് സ്റ്റണ്ടും അറിയാമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്‌ക്കൂട്ടറില്‍ വന്ന് പൊലീസിനെ വെല്ലുവിളിക്കുന്നതില്‍ ഒരു ത്രില്ലില്ലെന്നും, ബൈക്കാണെങ്കില്‍ ഒരുകൂട്ടം കാണിച്ചുതരാം എന്ന് ഡയക്ടറോട് പറഞ്ഞാണ് സംഗതി ചെയ്യാന്‍ ഇറങ്ങിയതെന്നും, പരിപാടി പൊളിഞ്ഞാല്‍ വലിയ നാണക്കേടായെനെ എന്നുമാണ് കുറിപ്പില്‍ ജിഷിന്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top