News
ആളുകളില്‍ നിന്ന് നേരിട്ടുള്ള പ്രതികരണം ചോദിക്കും, എന്നാല്‍ സിനിമാ റിവ്യുകള്‍ വായിക്കാറില്ലെന്ന് ആലിയ ഭട്ട്, കാരണം; തുറന്ന് പറഞ്ഞ് നടി
ആളുകളില്‍ നിന്ന് നേരിട്ടുള്ള പ്രതികരണം ചോദിക്കും, എന്നാല്‍ സിനിമാ റിവ്യുകള്‍ വായിക്കാറില്ലെന്ന് ആലിയ ഭട്ട്, കാരണം; തുറന്ന് പറഞ്ഞ് നടി
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമാ റിവ്യുകള്‍ വായിക്കാറില്ലെന്ന് പറയുകയാണ് ആലിയ ഭട്ട്. സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ നല്ലതും മോശമായതുമായ അവലോകനങ്ങള്‍ നോക്കാറില്ലെന്നാണ് താരം പറയുന്നത്.
‘റിവ്യു നല്ലതാണെങ്കില്‍ പോലും പലപ്പോഴും അത് വായിക്കാറില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ അയക്കുന്ന തലക്കെട്ടുകള്‍ വായിക്കും. ആളുകളില്‍ നിന്ന് നേരിട്ടുള്ള പ്രതികരണം ചോദിക്കും’, ആലിയ ഭട്ട് പറഞ്ഞു. ഒരു സിനിമയുടെ ഒന്നാം ദിവസത്തിലോ 10ാം ദിവസത്തിലോ നടത്തുന്ന വിശകലനങ്ങളെ വിലമതിക്കുന്നില്ല എന്നതിനാലാണ് റിവ്യൂകള്‍ വായിക്കാത്തത് എന്നും ആലിയ വ്യക്തമാക്കി.
അതേസമയം, അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം ‘ബ്രഹ്മാസ്ത്ര’യാണ് ആലിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൊവിഡ് മഹാമാരിയ്ക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര. ആഗോളതലത്തില്‍ 400 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍. ‘ബ്രഹ്മ്മാസ്ത്ര: പാര്‍ട്ട് വണ്‍ ശിവ’ എന്ന പേര് നല്കിയ ചിത്രം ശിവയുടെ കഥയാണ് പറയുന്നത്.
ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.
