Connect with us

മുൻപിലിരിക്കുന്ന ആളോട് ഒട്ടും നീതിപുലർത്താനാവാത്ത മണ്ടത്തരങ്ങൾ വിളമ്പുന്ന വീണ നല്ലൊരു ആങ്കറല്ല ; എന്നാൽ ഇത് അർഹിക്കുന്നില്ല; വീണ തെറ്റാണെന്ന് പറയാൻ ശ്രീനാഥ് ഭാസി ശരിയാണെന്ന് പറയണമെന്നില്ല ; വൈറൽ വാക്കുകൾ!

News

മുൻപിലിരിക്കുന്ന ആളോട് ഒട്ടും നീതിപുലർത്താനാവാത്ത മണ്ടത്തരങ്ങൾ വിളമ്പുന്ന വീണ നല്ലൊരു ആങ്കറല്ല ; എന്നാൽ ഇത് അർഹിക്കുന്നില്ല; വീണ തെറ്റാണെന്ന് പറയാൻ ശ്രീനാഥ് ഭാസി ശരിയാണെന്ന് പറയണമെന്നില്ല ; വൈറൽ വാക്കുകൾ!

മുൻപിലിരിക്കുന്ന ആളോട് ഒട്ടും നീതിപുലർത്താനാവാത്ത മണ്ടത്തരങ്ങൾ വിളമ്പുന്ന വീണ നല്ലൊരു ആങ്കറല്ല ; എന്നാൽ ഇത് അർഹിക്കുന്നില്ല; വീണ തെറ്റാണെന്ന് പറയാൻ ശ്രീനാഥ് ഭാസി ശരിയാണെന്ന് പറയണമെന്നില്ല ; വൈറൽ വാക്കുകൾ!

യൂട്യൂബ് അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ രണ്ടു പക്ഷവും പറഞ്ഞുള്ള ചർച്ചകൾ നടക്കുകയാണ്. ശ്രീനാഥ്‌ ഭാസിയെ വിമർശിച്ചും അനുകൂലിച്ചും പല കമെന്റ്സുകൾ കാണുന്നുണ്ട്. ഇവിടെ ആരുടെ ഭാഗത്താണ് ശരി ആർക്കാണ് തെറ്റ് എന്ന കാര്യത്തിൽ തർക്കം നടക്കുകയാണ്.

ഇതിനിടയിൽ ദേവിക എം എ എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാകുകയാണ്. വായിക്കാം പൂർണ്ണമായി…

“വീണ മുകുന്ദൻ – ശ്രീനാഥ് ഭാസി വിഷയം ഒരു ഫോൾസ് ഡിലേമ്മ വരാൻ സാധ്യതയുള്ള ഒന്നാണ്. വീണ മുകുന്ദൻ എന്ന ആങ്കറിനോട് നിലപാട്പരമായി ഒരു കാലത്തും യോജിക്കാനായിട്ടില്ല. നിലവാരമില്ലാത്ത ചോദ്യങ്ങളും ടോക്സിക് മസ്കുലിനി ഗ്ലോറിഫൈ ചെയ്യുന്ന പരാമർശങ്ങളും മുൻപിലിരിക്കുന്ന ആളുടെ മെറിറ്റിനോട് നീതിപുലർത്താനാവാത്ത മണ്ടത്തരങ്ങളും നിരന്തരം വിളമ്പി ആഘോഷിക്കുന്ന വീണ എന്നെ സംബന്ധിച്ച് സഹതാപം അർഹിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്. (അവരുടെ തമാശകളും ശൈലിയും ഇഷ്ടമുള്ള ഒരു ഭൂരിപക്ഷം തീർച്ചയായും ഇവിടെയുണ്ട്).

വീണ മാത്രമല്ല ബിഹൈൻഡ് വുഡ്സ് , വെറൈറ്റി മീഡിയ തുടങ്ങി മിക്ക ഓൺലൈൻ പ്ലാറ്റ്ഫോമിലെ ആണും പെണ്ണും ഉൾപ്പെടുന്ന പല ആങ്കറുമാരും സമാന നിലവാരത്തിലുള്ളവരാണ് താനും. വീണ പലവട്ടം ശ്രമിച്ചിട്ടും ഒരു അഭിമുഖത്തിന് തയ്യാറാവാതെ ഒഴിഞ്ഞു മാറി പോകുന്ന ബിഗ്ബോസ്സ് മത്സരാർത്ഥി റിയാസിനെയും , ഫെമിനിസത്തെ കുറിച്ച് വിഡ്ഢിത്തരം വിളമ്പിയ ഒരു ഇന്റർവ്യൂവിനിടയിൽ ‘വീണ ഒരു ഫെമിസ്റ്റാണോ’ എന്ന് തിരിച്ചു ചോദിച്ച് ഫെമിനിസം എന്താണ് എന്ന് ഇരുത്തി എക്സ്പ്ലെയിൻ ചെയ്യിച്ച മല്ലു അനലിസ്റ്റിനെയും കണ്ട് പണ്ടേ കോരിത്തരിച്ചിട്ടുണ്ട്.

സ്വഭാവികമായി ഇത്രയും വിയോജിപ്പുള്ള ഒരു ആങ്കറിനെ ഒരാൾ പരസ്യമായി കളിയാക്കുമ്പോൾ / ചോദ്യം ചെയ്യുമ്പോൾ / തെറി വിളിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സാറ്റിസ്ഫാക്ഷനും അപ്പുറത്തു നിൽക്കുന്നയാൾക്കുന്നുണ്ടാകുന്ന ഹീറോയിസവും മാനുഷികമാണ് താനും.

പക്ഷേ വീണ എന്ന ആങ്കർ മാത്രമല്ല പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയും അത്തരമൊരു അനാരോഗ്യകരമായ അന്തരീക്ഷം അർഹിക്കുന്നില്ല എന്ന് ഉറച്ച് പറയാനാകും. ആശയപരമായ വിമർശനത്തിന് പകരം തെറിവിളികൾ നടന്നതായി പറയപ്പെടുന്നതും/ സൈബറിടത്തിൽ തന്നെ ആൾക്കൂട്ട വിചാരണ നടക്കുന്നത് കാണുന്നതും അപലപനീയമാണ്.

വീണ നല്ലൊരു ആങ്കറല്ല എന്ന് പറയാനുള്ള അവകാശം വീണയെ പോലുള്ള ആങ്കറുമാർ പുളിച്ച തെറി കേൾക്കണമെന്ന് പറയുന്നതിൽ ഉണ്ടെന്ന് കരുതുന്നില്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ പക്ഷം ചേരുന്നത് ഒരു തരത്തിലുള്ള മെയിൽ / പവർ / മസിൽ / മോബ് പവറിനൊപ്പമാണെന്ന് തോന്നിപ്പോകുന്നു.

‘അവൾക്ക് രണ്ട് കിട്ടണ്ടതായിരുന്നു – അവൾ രണ്ട് കേൾക്കണ്ടതായിരുന്നു’ തുടങ്ങിയ പച്ചക്കുള്ള പറച്ചിലൂടെ തുറന്നു കൊടുക്കുന്നത് സൈബർ വയലൻസിനുള്ള പുതിയ സാധ്യതകൾ കൂടിയാണ്.വീണ തെറ്റാണെന്ന് പറയാൻ ശ്രീനാഥ് ഭാസി ശരിയാണെന്ന് പറയണമെന്നില്ല.” എന്നാണ് കുറിപ്പ്.

about sreenadh bhasi

Continue Reading
You may also like...

More in News

Trending

Recent

To Top