Connect with us

ഇതിലൊക്കെ ജാതിയോ? നല്ല സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശമാണ്; ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ ഈ സിനിമ എന്താണ് ചെയ്തത്? ആദിത്യൻ ജയൻ

Malayalam

ഇതിലൊക്കെ ജാതിയോ? നല്ല സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശമാണ്; ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ ഈ സിനിമ എന്താണ് ചെയ്തത്? ആദിത്യൻ ജയൻ

ഇതിലൊക്കെ ജാതിയോ? നല്ല സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശമാണ്; ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ ഈ സിനിമ എന്താണ് ചെയ്തത്? ആദിത്യൻ ജയൻ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലുള്‍പ്പെടെ ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തിയും അഭിനയിച്ചവരെ പ്രശംസിച്ചും നിരവധിപേർ കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. മലയാളികൾ മാത്രമല്ല അന്യഭാഷക്കാരിൽ ചിലരും ദൃശത്തിന്റെ പുതിയ പതിപ്പിന് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം വിദ്വേഷ ട്വീറ്റുമായി ചിലർ രംഗത്ത് എത്തുകയുണ്ടായി

ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് ഇതിൽ അധികവും. ദൃശ്യം 2 ഹിന്ദു സംസ്‌ക്കാരത്തെ നശിപ്പിക്കുകയാണെന്നും സിനിമയില്‍ തൊണ്ണുറു ശതമാനവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളാക്കിയത് ക്രിസ്ത്യാനിയായ സംവിധായകന്‍റെ ഇടപെടലാണെന്നുമൊക്കെയാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികളുടെ ട്വീറ്റ് വന്നിരിക്കുന്നത്. ട്വീറ്റ് വൈറൽ ആയതിന് പിന്നാലെ മാധ്യമങ്ങളിൽ വാർത്തയും നിറയുകയുണ്ടായി. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സീരിയൽ താരം ആദിത്യൻ ജയൻ.

ആദിത്യന്റെ വാക്കുകൾ!

‘കഷ്ടം ഇതിലൊക്കെ ജാതിയോ? നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റിവ് ചിന്തകളാണ് ഇത്. സിദ്ദിഖ്, ആശാ ശരത്, മുരളി ഗിഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങൾ ഉണ്ട് ഈ സിനിമയിൽ. ഹൈന്ദവ സംസ്കാരം നശിപ്പിക്കാൻ എന്താ ചെയ്തെ ഈ സിനിമ”

“ഒരു ക്രിസ്താനി സിനിമ എടുത്താൽ അല്ലേൽ ഒന്നോ രണ്ടോ ക്രിസ്ത്യൻ കഥാപാത്രങ്ങൾ വന്നാൽ തീരുന്നതാണോ ഹൈന്ദവസംസ്കാരം, അങ്ങനെ എങ്കിൽ മോഹൻലാൽ മീനയ്ക്ക് പകരം ടോവിനോ അഭിനയിച്ചാൽ പോരെ, ഇതിൽ അഭിനയിച്ച 95 ശതമാനം ആർട്ടിസ്റ്റും ഹിന്ദുക്കളാണ് കഷ്ടമാണ്’, എന്നായിരുന്നു ആദിത്യൻ ജയന്റെ പ്രതികരണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top