Malayalam
ജോര്‍ജുകുട്ടിയുടെ കരണത്തടിച്ച ഗീതാ പ്രഭാകര്‍ ഫാന്‍സിനെ പേടിച്ച് നാടുവിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ജോര്‍ജുകുട്ടിയുടെ കരണത്തടിച്ച ഗീതാ പ്രഭാകര്‍ ഫാന്‍സിനെ പേടിച്ച് നാടുവിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജോര്‍ജ്ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നായിരുന്നു സ്ത്രീയുടെ കമന്റ്. രസകരമായ വിഡിയോ ആശയുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് വിഡിയോ പങ്കുവച്ചു കൊണ്ട് ആശ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രസകരമായ അടുത്ത വിഡിയോയുമായി ആശ എത്തിയത്.
ഇപ്പോഴിതാ ലാലേട്ടന്‍ ഫാന്‍സിനെ പേടിച്ച് ഗീത പ്രഭാകര്‍ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്. തന്റെ മേക്കപ്പ്മാന്‍ പകര്‍ത്തിയ വിഡിയോ ആണ് നടി പങ്കുവച്ചത്. ഇതിനകം തന്നെ ഈ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ലാലേട്ടന്‍ ഫാന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടില്‍വച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇഡ്ഡിലി പാത്രം മേടിക്കാന്‍ വന്നതാണെന്നു തോന്നുന്നു’- വിഡിയോയില്‍ മേക്കപ്പ്മാന്‍ പറയുന്നു. കേരളത്തില്‍ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി നിഷ്‌കളങ്കമായ പുഞ്ചിരിയി മാത്രം.
പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനായി പൊള്ളാച്ചിയിലെത്തിയതാണ് ആശാ ശരത്. അതിനിടെ വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങള്‍ മേടിക്കുന്നതിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. അന്‍പ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ദൃശ്യം രണ്ടിലും മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ കരുത്തുറ്റ പൊലീസ് ഓഫീസര്‍ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
വിവാഹത്തിനു ശേഷം അഭിനയത്തിലേക്ക് എത്തിയ താരമാണ് ആശ. പ്രീഡിഗ്രി കാലത്ത് ‘കമലദള’ത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ താല്‍പ്പര്യക്കുറവ് കാരണം ആ ക്ഷണം ആശ നിരസിക്കുകയായിരുന്നു. ദുബായില്‍ റേഡിയോ ഏഷ്യയില്‍ റേഡിയോ ജോക്കിയായും പരിപാടികളുടെ നിര്‍മ്മാതാവായും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. കൈരളി കലാകേന്ദ്രയ്ക്ക് ദുബായില്‍ തന്നെ നാലു ശാഖകള്‍ ഉണ്ട്. ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും അഭിനയിച്ചു തുടങ്ങിയ ആശ ശരത്തിന്റെ ‘ദൃശ്യം’ സിനിമയിലെ ഐ ജി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് താരം ഇപ്പോള്‍. ആശയ്ക്ക് പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. ‘ഖെദ്ദ’ എന്ന ചിത്രത്തില്‍ ആശ ശരത്തിനൊപ്പമാണ് മകള്‍ ഉത്തരയുടെ സിനിമാ അരങ്ങേറ്റം.
