News
ഗുരുവിന്റെ നിര്‍ദ്ദേശം; നടി സാമന്ത വിവാഹത്തിനൊരുങ്ങുന്നു?
ഗുരുവിന്റെ നിര്‍ദ്ദേശം; നടി സാമന്ത വിവാഹത്തിനൊരുങ്ങുന്നു?
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സാമന്ത വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത വിവാഹത്തിന് താരം സമ്മതം മൂളി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ചൂടുള്ള വാര്‍ത്ത. നടി ഗുരുവായി കരുതുന്ന സാധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിര്‍ദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം. ഈ അടുത്ത് കരണ്‍ ജോഹറിന്റെ ടാക് ഷോ കോഫീ വിത്ത് കരണ്‍ പരിപാടിയില്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സാമന്ത സംസാരിച്ചിരുന്നു.
മറ്റൊരു പ്രണയത്തിനായി തന്റെ ഹൃദയം സജ്ജമല്ല എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടന് നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വര്‍ഷത്തിന് ശേഷം, 2021ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇതും വാര്ത്തയിലേറെ നിറഞ്ഞ് നിന്നിരുന്നു.
അതേസമയം, സാമന്തയ്ക്ക് അപൂര്‍വ്വ ചര്‍മ്മരോഗം ബാധിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഗോസിപ്പ് മാത്രമാണെന്നാണ് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര പ്രതികരിച്ചിരുന്നു. സാമന്തയുടെ അസാന്നിദ്ധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്.
യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെതായി ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ശാകുന്തളത്തിന്റെ പ്രമോഷന് പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്.വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്ന ഒരു സിനിമ.
