പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രേമം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടുമൊരു അല്‍ഫോണ്‍സ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.
അതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. ഗോള്‍ഡ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് മൂലം സിനിമയുടെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിന്റെ പല ഭാഗത്തും പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഹോര്‍ഡിങ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഹോര്‍ഡിങ് ആണ് ശ്രദ്ധ നേടുന്നത്.
‘പേരു കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍..’ എന്നാണ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ്. കേരളത്തില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്ന ഇടമാണ് കോഴിക്കോട് വിമാനത്താവളം. ഇതാണ് ഹോര്‍ഡിങ് ചര്‍ച്ചയാകാന്‍ കാരണം.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...