Connect with us

വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന്‍ വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!

Malayalam

വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന്‍ വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!

വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന്‍ വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിംകുമാര്‍. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം അഭിഭാഷകനായി എത്തുന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സുരേഷ് ഗോപി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സെപ്തംബര്‍ 30 ന് ആണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്.

നിയമത്തിന്റെ ഇരുട്ടറകളില്‍ വക്കീലിന്റെ വാദങ്ങള്‍ എന്ന വഴിവിളക്കുമായി മൂസയ്ക്ക് വഴികാട്ടിയായ വക്കീല്‍ മനോഹരന്‍ എന്ന അഭിഭാഷകനായാണ് അദ്ദേഹം എത്തുന്നത്. വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി നിയമത്തിന്റെ ഊരാകുടുക്കുകള്‍ അഴിക്കുകയാണ് അയാള്‍.

ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായാണ് സുരേഷ് ഗോപി ‘മേം ഹൂം മൂസ’യില്‍ എത്തുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

More in Malayalam

Trending

Recent

To Top