Malayalam
പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി നടി അന്ന രാജന്‍
പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി നടി അന്ന രാജന്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് നടി അന്ന രാജന്‍. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയിലൂടെയാണ് നടിയുടെ ക്ഷണം. വീഡിയോ അന്നയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഒന്‍പത് ദിവസം പൂര്‍ത്തിയാകുന്ന ജോഡോ യാത്ര നാളെയാണ് എറണാകുളം ജില്ലയില്‍ എത്തുക. ഇന്ന് വൈകിട്ട് 7ന് ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ അരൂരില്‍ എത്തിയ പദയാത്രികരെ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് രാത്രി താമസം.
നാളെ രാവിലെ 6.30നു കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നു ജില്ലയിലെ പര്യടനത്തിനു തുടക്കമാവും. രാവിലെ 10.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ പദയാത്രികര്‍ വിശ്രമിക്കും. നാളെ കളമശേരി മുനിസിപ്പല്‍ ഓഫീസിനു അടുത്ത് ഞാലകം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ട് വരെ രാഹുല്‍ ഗാന്ധി അധ്യാപക പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, മത മേലധ്യക്ഷര്‍, എഴുത്തുകാര്‍ തുടങ്ങിയവരുമായി സമയം ചെലവിടും.
ഇവര്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. ഉച്ചയ്ക്ക് രണ്ട്മുതല്‍ 2.30 വരെ ഐടി പ്രഫഷനലുകളുമായി കൂടിക്കാഴ്ച നടത്തും. 2.30 മുതല്‍ മൂന്ന് വരെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി പ്രതിനിധികളുമായും കൂടിക്കാഴ്ചയുണ്ടാകും.
വ്യാഴാഴ്ച രാവിലെ 6.30ന് ആലുവ കവലയില്‍ നിന്നാരംഭിക്കുന്ന പദയാത്ര രാവിലെ 10.30നു ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ കറുകുറ്റി അഡ്‌ലസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടിലാണു വിശ്രമം. ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നു വൈകിട്ട് നാലിന് ആരംഭിക്കും. വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജംഗ്ഷനിലാണ് ജില്ലാ യാത്രയുടെ സമാപനം.