Malayalam
മലയാളവും കടന്ന് ആദ്യ അന്യഭാഷ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് നിമിഷ സജയന്‍; നടിയുടെ മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
മലയാളവും കടന്ന് ആദ്യ അന്യഭാഷ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് നിമിഷ സജയന്‍; നടിയുടെ മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയന്‍. ഇപ്പോഴിതാ മലയാളവും കടന്ന് മറാഠിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. നിമിഷ സജയനെ നായികയാക്കി മഹേഷ് തിലേകര്‍ ഒരുക്കുന്ന ഹവാ ഹവായി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
നിമിഷയുടെ ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘ഹവാ ഹവായി’. ചിത്രത്തിന്റെ കഥയും എഡിറ്റിങും, സഹ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ മഹേഷ് തിലേകറാണ്. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
വര്‍ഷ ഉസ്‌ഗോവന്‍കര്‍, സമീര്‍ ചൗഘുലേ, കിഷോരി ഗോഡ്‌ബോലെ, സിദ്ധാര്‍ഥ് യാദവ്, അതുല്‍ തോഡാന്‍കര്‍, ഗൗരവ് മോറെ, മോഹന്‍ ജോഷി, സ്മിത ജയ്കര്‍, സഞ്ജീവനി യാദവ്, പ്രജക്ത ഹനാംഘര്‍, ഗാര്‍ഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹന്‍, വിജയ് അണ്ഡല്‍കര്‍, ബിപിന്‍ സുര്‍വെ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പങ്കജ് പഡ്ഘാന്‍ ആണ് സംഗീത സംവിധാനം. വരികള്‍ മഹേഷ് തിലേകര്‍, പശ്ചാത്തല സംഗീതം അമര്‍ മോഹിലെ, കലാസംവിധാനം നിതിന്‍ ബോര്‍കര്‍, നൃത്തസംവിധാനം സാന്‍ഡി സന്ദേശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് അഭിങ്കര്‍, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ് ഇറ്റ്‌സ് സോഷ്യല്‍ ടൈം, പബ്ലിസിറ്റി ഡിസൈന്‍ സുശാന്ത് ദിയോരുഖ്കര്‍, പിആര്‍ മീഡിയ പ്ലാനെറ്റ്. ഒക്ടോബര്‍ 7 ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
