Connect with us

എന്റെ ജീവിതത്തിന്റെ ഭാഗമാവും അദ്ദേഹം ; പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും അന്ന!

Movies

എന്റെ ജീവിതത്തിന്റെ ഭാഗമാവും അദ്ദേഹം ; പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും അന്ന!

എന്റെ ജീവിതത്തിന്റെ ഭാഗമാവും അദ്ദേഹം ; പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും അന്ന!

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാൾ ആയിരിക്കും അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. ഇതിലെ ലിച്ചി എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇതിനു ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. നിരവധി ചിത്രങ്ങളിൽ ഇതിനുശേഷം അന്ന അഭിനയിച്ചു.അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് ഷോയില്‍ എത്തിയ അന്ന രാജന്‍ തന്റെ വിവാഹത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി.

അടുത്തിടെ നടി തന്റെ ജീവിത പങ്കാളിയുടെ ബ്ലര്‍ ആയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിന് ശേഷം ആരാണ് അന്നയുടെ കാമുകന്‍ എന്ന് ചോദിച്ചുകൊണ്ട് പല ഗോസിപ്പുകളും വന്ന. പല പ്രമുഖ താരങ്ങളും ആ ഗോസിപ്പില്‍ പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭാവി പങ്കാളിയുടെ ബ്ലര്‍ ആയ ചിത്രം പങ്കുവച്ചത് എന്ന ചോദ്യത്തിന് നടി ഉത്തരം നല്‍കി.

അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട ആളാണ്, ഇനി എന്റെ ജീവിതത്തിന്റെ ഭാഗമാവും എന്നാണ് അന്ന രാജന്‍ പറഞ്ഞത്. പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും.എങ്കില്‍ പിന്നെ എന്തിനാണ് ബ്ലര്‍ ആക്കി ഇട്ട്, ആളുകളെ കൊണ്ട് പലതും പറയിപ്പിച്ചത് എന്നായിരുന്നു സ്വാസികയുടെ ചോദ്യം.

അത് ഒരു രസമുള്ള കാര്യമാണ് എന്നായിരുന്നു അന്ന രാജന്റെ പ്രതികരം. കാരണം ഇദ്ദേഹം ആണോ, അദ്ദേഹമാണോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ കുറച്ച് പേര്‍ ആള് ആരാണ് എന്ന് കരക്ട് ആയി തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതിലൊരു എന്റര്‍ടൈന്‍മെന്റ് ഞാന്‍ കണ്ടു- അന്ന രാജന്‍ പറഞ്ഞു

അന്നയുടെ അച്ഛന്‍ കടുത്ത കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തകനായ കെസി രാജന്‍ ആണ്. ആ താത്പര്യം തനിയ്ക്കും രാഷ്ട്രീയത്തിലുണ്ട് എന്ന് അന്ന പറയുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പമുള്ള റാലിയില്‍ പങ്കെടുത്തത് അതിന്റെ ഭാഗമാണെന്നാണ് അന്ന പറയുന്നത്. ചെറുപ്പം മുതലേ ഇഷ്ടമുള്ള, കാണാന്‍ ആഗ്രഹിച്ച ആളാണത്രെ രാഹുല്‍ഗാന്ധി. എന്നെക്കാളും അച്ഛനെക്കാളും രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടുന്ന ആളാണ് അമ്മ എന്നും അന്ന പറഞ്ഞു.

More in Movies

Trending

Malayalam