‘മതി മോളെ ഡ്രാമ കളി നിർത്ത്’ വലിച്ച് കീറുന്നു അലറിക്കരഞ്ഞ് ഡിംപൽ ഒന്നൊന്നര വരവുമായി മിഷേൽ
ടെലിവിഷന്‍ പ്രേക്ഷകരിൽ ഭൂരിഭാഗവും ബിഗ് ബോസ് സീസണ്‍ 3നെക്കുറിച്ചുള്ള ചര്‍ച്ചകളിൽ മുഴുകിയിരിക്കുകയാണ്. ഷോ തുടങ്ങി ആദ്യവാരം പിന്നിടുമ്പോൾ വീട്ടിനുള്ളിൽ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന് അൽപം കോട്ടം തട്ടിയിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മിഷേലും ഫിറോസ് ഖാനും ഒക്കെയാണ് വീടിനുള്ളിൽ ഓളങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുളള തുറന്നുപറച്ചിലൂടെയാണ് കുറച്ചുദിവസം മുന്‍പ് ഡിംപല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. കഴിഞ്ഞ ആഴ്ച മല്‍സരാര്‍ത്ഥികള്‍ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമല്ലാം മനസുതുറന്ന ദിവസമായിരുന്നു സുഹൃത്തിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഇത് ഡിമ്പല്‍ മെനഞ്ഞ കഥയാണെന്നാണ് മിഷേല്‍ ആരോപിച്ചിരിക്കുന്നത് . ഫിറോസ് ഖാനോടും സജ്‌നയോടുമാണ് ബിഗ് ബോസില്‍ മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത്.
പിന്നാലെ ഡിംപലിനോട് സംസാരിക്കുന്നതിനിടെ മിഷേല്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. ഫിറോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിംപലിനെ വിളിച്ചിരുത്തി മിഷേല്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ടാറ്റുകുത്തിയതും യൂണിഫോമിട്ട് നില്‍ക്കുന്ന ഫോട്ടോയും കണ്ട കാര്യമൊക്കെ ഡിംപലിനോട് മിഷേല്‍ പറഞ്ഞു. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്നായിരുന്നു മിഷേല്‍ ഡിംപലിനോട് ചോദിച്ചത്. തുടര്‍ന്ന് ഡിമ്പല്‍ പൊട്ടിക്കരഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നം ഗുരുതരമായി.
ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് പറഞ്ഞു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവള്‍ എന്റെ മോള്‍ ആണെന്നും പറഞ്ഞ് ഡിമ്പല്‍ കരച്ചില്‍ തുടര്‍ന്നു. ഡിംപലിനെ പിന്തുണച്ചാണ് മിക്ക മല്‍സരാര്‍ത്ഥികളും എത്തിയത്. ഡിംപലിനെ കുറിച്ചുളള തുറന്നുപറച്ചിലിന് പിന്നാലെ മിഷേലിന്റെയടുത്ത് വിശദീകരണം ആരാഞ്ഞ് കിടിലം ഫിറോസ് ഉള്‍പ്പെടെയുളളവര്‍ എത്തി. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും പറഞ്ഞു.
എല്ലാ ആരോപണം കേട്ട ഡിംപൽ ആകെ തകർന്നിരിക്കുകയാണ്. തൻ്റെ ആത്മാർത്ഥ സുഹൃത്തിനോടുള്ള തനിക്കുള്ള അനുകമ്പയും സ്നേഹവും ആരെയും ബോധിപ്പിക്കേണ്ടതില്ലെന്നും മനുഷ്യത്വമുള്ള മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ടുകൂടേ എന്നും ഡിംപൽ ചോദിക്കുന്നുണ്ട്. തൻ്റെ വാദം സത്യമാണെന്ന് തെളിയിക്കാൻ ഡിംപൽ ബിഗ്ബോസിൻ്റെ സഹായവും തേടിയിരുന്നു, സഹായിക്കാമെന്ന് ബിഗ്ബോസും ഉറപ്പേകിയിട്ടുണ്ട്. കള്ളി പിടിക്കപ്പെട്ടതിനാൽ ഡിംപൽ ഓവർ ഡ്രാമ കാണിക്കുന്നുവെന്നാണ് എല്ലാം കണ്ടു നിൽക്കുന്ന മിഷേലിൻ്റെ പ്രതികരണം. വരും ദിവസങ്ങളിൽ ഈ സംഭവത്തിൻ്റെ പേരിലെന്തൊക്കെയാകും ബിഗ്ബോസിൽ നടക്കുക എന്ന് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
