Malayalam
വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍; ആരാണെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയയില്‍
വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍; ആരാണെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയയില്‍
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നതും ഏറെ ആരാധകരുള്ള നടിയുടെ ചിത്രമാണ് വൈറലാകുന്നത്. മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യ ലക്ഷ്മിയുടേതാണ് ചിത്രം. മലയാളത്തിലെ നിരവധി വിജയചിത്രങ്ങളിലെ നായികയായ ഐശ്വര്യ ഇപ്പോള്‍ മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലും അഭിനയിക്കുന്നുണ്ട്. ഐശ്വര്യലക്ഷ്മിയുടെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. എം.ബി.ബി.എസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോണ്‍കോളാണ് സിനിമയിലേക്ക് വഴിതുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു.
‘ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോള്‍ ഉണ്ടായ അതേ ടെന്‍ഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ എനിക്ക് വിവരിക്കാന്‍ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു.
സെലക്ഷന്‍ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോള്‍ ആ കുട്ടി വളരെ മോശമാണെന്ന് മണി സര്‍ പറയുന്നതൊക്കെ ഞാന്‍ സങ്കല്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനില്‍ തന്നെ സര്‍ ഓക്കെ പറഞ്ഞു,’ ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2010ല്‍ പുറത്തിറങ്ങിയ ‘രാവണ്‍’ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയും മണിരത്‌നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പൊന്നിയിന്‍ സെല്‍വ’നുണ്ട്. മാത്രമല്ല ചിത്രത്തില്‍ ഐശ്വര്യ ഇരട്ട വേഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്‌നം ചിത്രത്തില്‍ കൂടി ഇരട്ട വേഷത്തിലെത്താന്‍ ഒരുങ്ങുകയാണ് ഐശ്വര്യാ റായ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.