Malayalam
‘എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്’; ചിത്രത്തിന് കമന്റുമായി നിഖില വിമല്‍
‘എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്’; ചിത്രത്തിന് കമന്റുമായി നിഖില വിമല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റോഷനൊപ്പമുള്ള ആസിഫ് അലിയുടെ ചിത്രത്തിന് നിഖില നല്കിയ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ഒപ്പം മറ്റൊരു ഡൈമന്‍ഷനില്‍ ഷാനുവും സുമേഷും എന്നാണ് ഫോട്ടോയ്ക്ക് ആസിഫ് അലി കമന്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് താഴെ ‘ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്’ എന്നാണ് നിഖിലയുടെ കമന്റ് ചെയ്തത്. കമന്റ് വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ആസിഫിന്റെ ഭാര്യയായാണ് നിഖില എത്തിയത്. ചിത്രത്തിലെ ആസിഫ് അലി, റോഷന് കെമിസ്ട്രി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സിനിമ കണ്ട് അഭിപ്രായം പറഞ്ഞവരില്‍ നിന്നും നീ റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യം വരെ തനിക്ക് വന്നെന്നും എന്നാല്‍ അത് കുസൃതിയായി തോന്നിയെന്നുമായിരുന്നു ആസിഫ് മറുപടി പറഞ്ഞത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ആസിഫ് അലി, റോഷന് മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ ഒരുമിച്ച് വളര്‍ന്ന സുഹൃത്തുക്കളായ ഷാനു, സുമേഷ് എന്നീ കഥാപാത്രങ്ങളെയാണ് ആസിഫും റോഷനും അവതരിപ്പിച്ചിരിക്കുന്നത്.
