‘ദി ലെജന്‍ഡ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വ്യവസായി ശരവണന് അരുള്‍ തന്റെ പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിവരം. തമിഴ്നാട്ടിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ശരവണന് സ്റ്റോറിന്റെ ഉടമയാണ് ലെജന്‍ഡ് ശരവണന്. സ്വന്തമായി സിനിമ നിര്‍മിച്ചാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മെഡിക്കല്‍ മാഫിയ പശ്ചാത്തലത്തില്‍ വന്ന ചിത്രത്തില്‍ ശാസ്ത്രജ്ഞനായാണ് 50 കാരനായ ശരവണന് അഭിനയിച്ചത്.
ഇപ്പോള്‍ ശരവണന് തന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് തമിഴ് സിനിമാ ട്രാക്കര്‍ രമേഷ് ബാല ട്വിറ്ററില്‍ പറഞ്ഞു. ആക്ഷന്‍ റൊമാന്റിക് ത്രില്ലറായിരിക്കും സിനിമയെന്നും സൂചയുണ്ട്. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി അഭിനയിച്ചാണ് ശരവണന് അരുള്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
തമിഴിലെ താരസുന്ദരിമാരായ ഹന്‍സികയും തമന്ന ഭാട്ടിയയും ആയിരുന്നു ഒപ്പം അഭിനയിച്ചത്. തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിച്ച പരസ്യചിത്രമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിപണന തന്ത്രങ്ങള്‍ തന്നെയാണ് ശരവണന് അരുളിന്റെ വിജയവും. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.
ദ ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച ശരവണന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...