News
ജമ്മു കശ്മീരില്‍ നടന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്ക് നേരെ ആക്രമണം
ജമ്മു കശ്മീരില്‍ നടന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്ക് നേരെ ആക്രമണം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടന്‍ ഇമ്രാന്‍ ഹാഷ്മി. ഇപ്പോഴിതാ താരത്തിന് നേരെ കല്ലേറ് നടന്നിരിക്കുകയാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാന്‍ ജമ്മുവിലായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം പഹല്‍ഗാമിലെ മാര്‍ക്കറ്റില്‍ നടക്കാന്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചില അജ്ഞാതര്‍ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കശ്മീരില്‍ പുരോഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം.
ഇമ്രാന്‍ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ‘ഗ്രൗണ്ട് സീറോ’ കൂടാതെ, ഇമ്രാന്‍ ഹാഷ്മി മറ്റ് നിരവധി പ്രോജക്റ്റുകളിലും അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും ടൈഗര്‍ 3 എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷത്തില്‍ എത്തും.
മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഈദ് സമയത്താകും ചിത്രത്തിന്റെ റിലീസ്. ഇത് കൂടാതെ അക്ഷയ് കുമാറിനൊപ്പം ‘സെല്‍ഫി’ എന്ന ചിത്രത്തിലും ഇമ്രാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ ‘െ്രെഡവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി.
