നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് കേറ്റ് വിന്‍സ്‌ലെറ്റ്. ഇപ്പോഴിതാ താരത്തിന് പരിക്കേറ്റു എന്നുളള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ചരിത്ര സിനിമയായ ‘ലീ’യുടെ ചിത്രീകരണത്തിനിടെ വഴുതിവീഴുകയായിരുന്നു.
ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലെ വോഗ് മാഗസിനിന്റെ ഫോട്ടോഗ്രാഫര്‍ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. എലന്‍ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം. മരിയോ കോട്ടില്ലാര്‍ഡ്, ജൂഡ് ലോ, ആന്‍ഡ്രിയ റൈസ്ബറോ, ജോഷ് ഒകോണര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. താരത്തിന്റെ ‘അവതാര്‍ 2’ ആണ് തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്ന സിനിമ.
റോണല്‍ എന്നാണ് കേറ്റിന്റെ കഥാപാത്രത്തിന്റെ പേര്. പണ്ടോറയിലെ വിശാലമായ സമുദ്രത്തില്‍ വസിക്കുന്ന മെറ്റ്‌കൈന ഗോത്രത്തെ റോണല്‍ ആണ് നയിക്കുന്നതെന്നും ചിത്രത്തില്‍ റോണല്‍ സുപ്രധാനമായ കഥാപാത്രമാണ് എന്നും കേറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രം ഡിസംബര്‍ 16നാണ് റിലീസിനെത്തുന്നത്.
മിഷോങ് ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങള്‍ ദുരിതത്തിലാഴ്ന്നിരുന്നു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്നേയുള്ളൂ. ഈ അവസരത്തില്‍...