Connect with us

വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍

News

വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍

വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍

ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ദളപതി 67’എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജും എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെഗറ്റീവ് വേഷത്തിലാകും പൃഥ്വിരാജ് ചിത്രത്തില്‍ എത്തുക. വിജയ്‌യുടെ വില്ലനായി പൃഥ്വി എത്തും എന്നാണ് വിവരം.

ഈ റിപ്പോട്ടുകളെ കുറിച്ച് പൃഥ്വിരാജോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൃഥ്വിരാജുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തില്‍ സഞ്ജയ് ദത്ത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടന്‍ കഥാപാത്രമാകാന്‍ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്‍പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയില്‍ അവതരിപ്പിക്കുക എന്നാണ് ലഭ്യമായ വിവരം. അതേസമയം അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരമുണ്ട്.

More in News

Trending