Connect with us

തമിഴ് സിനിമാ നായികയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തി; പ്രേമനൈരാശ്യമെന്ന് സംശയം; അവസാനമായി എഴുതിയ കുറിപ്പിൽ ആ സൂചന ; കാമുകനെ തിരഞ്ഞ് പോലീസ്!

News

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയ നായിക പൗളിൻ ജെസീക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . 29 വയസ്സയായിരുന്നു പ്രായം. സിനിമകളിൽ എത്തിയതോടെ പൗളിൻ ജെസീക്ക എന്ന പേര് മാറ്റി ദീപ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ നടിയെ കണ്ടെത്തുന്നത്. സി.എസ്. മഹിവർമൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വൈതാ’ എന്ന സിനിമയിലെ നായികയായി അഭിനയിച്ചതോടെയാണ് ദീപ തമിഴകത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്.

ഏതാനും സിനിമകളിൽ സഹനടിയായും നായികയായും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന് പ്രേമനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ ആത്മഹത്യ കുറിപ്പിൽ നിന്നുള്ള സൂചന അത്തരത്തിലുള്ളതാണ്.

അതേസമയം, കാമുകനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്. സംവിധായകൻ മിസ്‌കിൻ സംവിധാനംചെയ്ത തുപ്പറിവാളനിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്.

വിരുഗുമ്പാക്കത്തെ ഫ്ളാറ്റിലാണ് നടിയെ ഫാനിൽ തൂങ്ങിമരിച്ചനിലിയിൽ കണ്ടെത്തിയത്. നടിയെ ഫോൺ വിളിച്ച് എടുക്കാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

ദീപയുടെ സുഹൃത്തായ പ്രഭാകരനാണ് ദീപയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഉടനെ ആന്ധ്രയിലുള്ള ദീപയുടെ സഹോദരനേയും കോയമ്പേട് പോലീസിലും ഇയാൾ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഊർജിതമായി കേസ് അന്വേഷിച്ചു വരികയാണ്.

about actress

More in News

Trending