Connect with us

ചിലപ്പോൾ അവരുടെ കംഫർ‌ട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും; എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്; സിനിമകളിലെ ​ഗ്രൂപ്പുകൾ ; സംഘടനാ യോ​ഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത് ഇങ്ങനെ; നമിതാ പ്രമോദ് !

News

ചിലപ്പോൾ അവരുടെ കംഫർ‌ട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും; എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്; സിനിമകളിലെ ​ഗ്രൂപ്പുകൾ ; സംഘടനാ യോ​ഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത് ഇങ്ങനെ; നമിതാ പ്രമോദ് !

ചിലപ്പോൾ അവരുടെ കംഫർ‌ട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും; എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്; സിനിമകളിലെ ​ഗ്രൂപ്പുകൾ ; സംഘടനാ യോ​ഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത് ഇങ്ങനെ; നമിതാ പ്രമോദ് !

മലയാള സിനിമയിൽ യുവനടിമാർക്കൊപ്പം തിളങ്ങിനിൽക്കുന്ന താരമാണ് നമിത പ്രമോദ്. ടെലിവിഷനിൽ നിന്നുമാണ് നമിത സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്കെത്തി വളരെ പെട്ടന്നുതന്നെ നമിത മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറി. ഇന്ന് കാവ്യാമാധവനൊപ്പം പിറന്നാൾ ആഘോഷിക്കുകയാണ് നമിത.

ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത. സിനിമയിൽ ​ഗ്രൂപ്പുകൾ ഉണ്ടെന്നും എന്നാൽ അത് രാഷ്ട്രീയപരമല്ലെന്നും സുഹൃദ് വലയത്തിൽ നിന്നുണ്ടാവുന്നതാണെന്നും നമിത വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് നടിയുടെ പ്രതികരണം. സിനിമയിൽ ​ഗ്രൂപ്പുകളുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

‘നല്ല സിനിമകൾ വരുന്നുണ്ട്. പക്ഷെ പലരുടെയും ടാലന്റ് യൂസ് ചെയ്യപ്പെടാതെ പോവുന്നുണ്ട്. അസോസിയേഷന്റെ മീറ്റിം​ഗിനൊക്കെ പോവുന്ന സമയത്ത് കുറേ ആന്റിമാരുണ്ട്. അവരൊക്കെ നമ്മളോട് പറയാറുണ്ട്. സിനിമ ചെയ്തിട്ട് കുറേ നാളായെന്ന്. നമ്മളും സിനിമ ചെയ്തിട്ട് കുറേ നാളൊക്കെയായി. പക്ഷെ നമുക്കങ്ങനെ കുറ്റം പറയാനും പറ്റില്ല. ചിലപ്പോൾ അവരുടെ കംഫർ‌ട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും. എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്’

പൊളിറ്റിക്സ് ഒന്നുമല്ല. എനിക്ക് തോന്നുന്നത് അവരുടെ സൗഹൃദ വലയത്തിൽ വർക്ക് ചെയ്യുമ്പോഴുള്ള കംഫർട്ട് ലെവൽ ആയിരിക്കും. പക്ഷെ ഒരുപാട് നല്ല സിനിമകളാണ് വരുന്നത്. അത് എപ്പോഴും നിലനിൽക്കുന്ന കാര്യമല്ല. അങ്ങനെയാണ് ഇൻഡസ്ട്രി പ്രവർത്തിക്കുന്നത് എന്ന് പറയാൻ പറ്റില്ലെന്നും നമിത പ്രമോദ് പറഞ്ഞു.

മമ്മൂക്കയെ എന്ന് കണ്ടാലും ടെൻഷൻ ആണ്. ഒരിക്കൽ ഒരു ഷോയുടെ സമയത്ത് ഞാൻ നിൽക്കുകയാണ്, മമ്മൂക്ക ഇരിക്കുന്നു. ഇങ്ങ് വാ ഇവിടെ ഇരിക്ക് എന്ന് അദ്ദേഹം പറഞ്ഞു. വന്ന് സംസാരിക്കാത്തത് എനിക്ക് ഭയങ്കര പേടി ആയത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞു. നിന്നെ പിടിച്ച് ഞാൻ തിന്നുമോ എന്ന് ചോദിച്ചു. കുഞ്ഞിലേ തൊട്ടെ കാണുന്ന പിള്ളേരല്ലെ എന്നദ്ദേഹം പറഞ്ഞു. അപ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമുണ്ടല്ലോ…പക്ഷെ ഇപ്പോഴും കണ്ടാൽ പേടിയാണ്’

ഇന്റിമേറ്റ് സീനുകളിൽ തീരെ കംഫർട്ട് അല്ല. ഓരോരുത്തരുടെ കംഫർട്ട് സോൺ ആണ്. എന്റെ മനസ് അത്രയും വികസിച്ചിട്ടില്ലെന്നും നമിത തമാശയോടെ പറഞ്ഞു.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് നമിത അഭിനയ രം​​ഗത്തേക്കെത്തുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സിരീയലുകളിലും നമിത അഭിനയിച്ചു.

അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമാ രം​ഗത്തേക്ക് നമിത പ്രവേശിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായിക ആയെത്തി.

തുടർന്ന് സൗണ്ട് തോമ, പുല്ലിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, അടി കപ്യാരേ കൂട്ടമണി, കമ്മാര സംഭവം, റോൾ മോഡൽസ് തുടങ്ങി ഒരുപിടി സിനിമകളിൽ നടി അഭിനയിച്ചു. ഇപ്പോൾ പഴയത് പോലെ സിനിമകളിൽ നമിത സജീവ സാന്നിധ്യം അല്ല. ബേസിൽ ജോസഫ്, ​ഗുരു സോമ സുന്ദ​രം എന്നിവർക്കൊപ്പം എത്തുന്ന കപ്പ് എന്ന സിനിമയാണ് നമിതയുടെ പുതിയതായി പ്രഖ്യാപിച്ച സിനിമ.

about namitha

More in News

Trending

Recent

To Top