Connect with us

മംമ്തയുടെ വീട്ടിലേക്ക് വന്ന ആ അപ്രതീക്ഷിത അതിഥി ആരാണ്..; നാളെ മലയാളികൾക്ക് മുന്നിൽ ആ സർപ്രൈസ് പൊട്ടിക്കും; പട്ടിയും പൂച്ചയും ആണെന്ന് പറയാനാണോ എന്ന് ചോദിച്ച് ആരാധകർ!

News

മംമ്തയുടെ വീട്ടിലേക്ക് വന്ന ആ അപ്രതീക്ഷിത അതിഥി ആരാണ്..; നാളെ മലയാളികൾക്ക് മുന്നിൽ ആ സർപ്രൈസ് പൊട്ടിക്കും; പട്ടിയും പൂച്ചയും ആണെന്ന് പറയാനാണോ എന്ന് ചോദിച്ച് ആരാധകർ!

മംമ്തയുടെ വീട്ടിലേക്ക് വന്ന ആ അപ്രതീക്ഷിത അതിഥി ആരാണ്..; നാളെ മലയാളികൾക്ക് മുന്നിൽ ആ സർപ്രൈസ് പൊട്ടിക്കും; പട്ടിയും പൂച്ചയും ആണെന്ന് പറയാനാണോ എന്ന് ചോദിച്ച് ആരാധകർ!

മലയാള സിനിമയിൽ വളരെയധികം ശ്രദ്ധ നേടിയ നടിയാണ് മംമ്ത മോഹൻദാസ്. അഭിനയം മാത്രമല്ല, നന്നായി പാട്ടുപാടാനുള്ള കഴിവുകൊണ്ടും മംമ്ത ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി മംമ്‌തയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വീട്ടിലേക്ക് ഒരു അതിഥി വന്നതായി വളരെ ആകാംക്ഷയോടെ പറയുന്ന മംമ്തയാണ് വീഡിയോയിൽ ഉള്ളത്. താൻ വളരെ എക്സൈറ്റഡ് ആണെന്ന് താരം പറയുന്നുണ്ട്.

അതിഥി ആരാണ് എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല എന്നാണ് മംമ്ത പറയുന്നത്. എന്നാൽ ആരാണതെന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. തങ്ങൾ ഹാപ്പിയാണെന്നും സേഫാണെന്നും മംമ്ത പറഞ്ഞിരുന്നു. ഇതോടെ ആരാധകരും അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായി. നിരവധി പേരാണ് ആരാണെന്ന് ചോദിച്ച് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വെല്ല പട്ടിയും പൂച്ചയും ആവും എന്ന് വരെ ആരാധകരുടെ കമന്റുകളുണ്ട്.

എന്നാൽ അത് ആരാണെന്ന് താൻ നാളെ വെളിപ്പെടുത്താമെന്ന് അറിയിച്ചിരിക്കുകയാണ് മംമ്‌തയിപ്പോൾ. ഒരു ന്യൂസ് ചാനലിലെ മോർണിങ് ഷോയിലാണ് താരം അത് ആരായിരുന്നു എന്ന് നാളെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞത്. ആളെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിലും ആകാംക്ഷയിലും പെട്ടെന്ന് എടുത്ത വീഡിയോ ആണ് അതെന്ന് മംമ്ത പറഞ്ഞു. ഇതുവരെ 1.4 മില്യൺ ആളുകൾ വീഡിയോ കണ്ടിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

ടോം ക്രൂസിനെ പോലെ എന്തെങ്കിലും ഹോളിവുഡ് നടന്മാരാണോ എന്ന് അവതാരകൻ ശ്രീകണ്ഠൻ നായർ ചോദിച്ചെങ്കിലും അതല്ലെന്ന് മംമ്‌ത പറഞ്ഞു. വീഡിയോ സത്യമാണെന്നും അങ്ങനെ ഒരാൾ വന്നിരുന്നു എന്നും താരം വ്യക്തമാക്കി. ആരാണെന്ന് ആണ് ഇനി അറിയേണ്ടത് എന്ന് പറഞ്ഞപ്പോഴാണ് നടി താൻ നാളെ വെളിപ്പെടുത്താം എന്ന് അറിയിച്ചത്. കുടുംബത്തോടൊപ്പം അമേരിക്കയിലെ ലോസ് അഞ്ചൽസിലാണ് മംമ്തയുടെ താമസം.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു മംമ്ത മോഹൻ‌ദാസിന്റെ സിനിമാ അരങ്ങേറ്റം. സിനിമ പ്രതീക്ഷിച്ച വിജയത്തിൽ എത്തിയില്ലെങ്കിലും മംമ്‌തയുടെ ഇന്ദിര എന്ന കഥാപാത്രം ഏറെ പ്രശംസനീയമായിരുന്നു.

പിന്നീട് മമ്മൂട്ടി നായകനായി എത്തിയ ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക തുടങ്ങിയ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്ന ചിത്രത്തിലും മംമ്ത തുടർച്ചയായി എത്തി. തുടർന്നങ്ങോട്ട് മംമ്ത മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ശ്രദ്ധ നേടുകയായിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമാണ് താരത്തിന് അവസരം ലഭിച്ചത്. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത , 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അദ്ധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധനേടാറുണ്ട്.

about mamtha

Continue Reading
You may also like...

More in News

Trending

Recent

To Top