Connect with us

രാവിലെ നാല് മണിക്കുള്ളിൽ ലൊക്കേഷനിൽ എത്തും; എല്ലാം സെറ്റ് ചെയ്ത് വരുമ്പോഴേക്കും അഞ്ചര മണിയാവും ; ഐശ്വര്യ വന്നത് എന്നെ ​ഗൂ​ഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനിലെ അനുഭവം പങ്കുവച്ച് റഹ്മാൻ!

News

രാവിലെ നാല് മണിക്കുള്ളിൽ ലൊക്കേഷനിൽ എത്തും; എല്ലാം സെറ്റ് ചെയ്ത് വരുമ്പോഴേക്കും അഞ്ചര മണിയാവും ; ഐശ്വര്യ വന്നത് എന്നെ ​ഗൂ​ഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനിലെ അനുഭവം പങ്കുവച്ച് റഹ്മാൻ!

രാവിലെ നാല് മണിക്കുള്ളിൽ ലൊക്കേഷനിൽ എത്തും; എല്ലാം സെറ്റ് ചെയ്ത് വരുമ്പോഴേക്കും അഞ്ചര മണിയാവും ; ഐശ്വര്യ വന്നത് എന്നെ ​ഗൂ​ഗിൾ ചെയ്ത ശേഷം; പൊന്നിയിൻ സെൽവനിലെ അനുഭവം പങ്കുവച്ച് റഹ്മാൻ!

സിനിമാ പ്രേമികൾ ഏറെ ആഗ്രഹിച്ചു കാത്തിരിക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. നോവലിനെ ആസ്പദമാക്കി മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ഇത് . വൻ താരനിരതന്നെ സിനിമയിൽ ഉണ്ട് . തമിഴിൽ ഒരുങ്ങുന്ന സിനിമയിൽ മലയാളികളുടെ പ്രിയ താരം റഹ്മാനും ഐശ്യര്യ ലക്ഷ്മിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, പ്രഭു, ശോഭിത ധുലിപാല, തുടങ്ങിയ വൻ താരനിരയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. ചെറിയ വേഷങ്ങളിൽ പോലും വലിയ താരങ്ങൾ അഭിനയിച്ച സിനിമയാണിതെന്ന് റഹ്മാൻ പറയുന്നു. മണിരത്നത്തിന്റെ സംവിധാന മികവിനെ പറ്റിയും റഹ്മാൻ എടുത്തു പറയുന്നുണ്ട്.

അദ്ദേഹം പങ്കുവച്ച വാക്കുകൾ വായിക്കാം….

“കഥാപാത്രങ്ങൾക്ക് റിയാലിറ്റി വേണമെന്ന് മണിരത്നം സാറിന് നിർ‌ബന്ധം ഉണ്ടായിരുന്നു. ഡ്രാമ ഉണ്ടാവാൻ പാടില്ല. അതാണ് മുഖ്യം. പഴയ കാലത്തെ കോസ്റ്റ്യൂം ആണ് ധരിക്കുന്നതെങ്കിലും സംസാരിക്കുമ്പോൾ ഇന്ന് നമ്മൾ സംസാരിക്കുന്നത് പോലെ സംസാരിക്കണം.

ഉച്ചാരണം മാത്രം ആ കാലത്തേത് ആയിരിക്കും. സാധാരണ സംസാരിക്കുന്നത് പോലെ സംസാരിക്കണം. സിനിമ ആരംഭിക്കുന്നതിന് ആറു മാസം മുമ്പേ മേക്കപ്പ് ടെസ്റ്റ്, കോസ്റ്റ്യൂം റിഹേഴ്സൽ, ഡയലോ​ഗ് റിഹേഴ്സൽ തുടങ്ങിയവ ഉണ്ടായിരുന്നു. എന്തൊക്കെയായാലും അത്തരം കോസ്റ്റ്യൂമുകൾ ധരിക്കുമ്പോൾ പഴയ പുരാണ, ചരിത്ര സിനിമകളിലെ രാജ വേഷങ്ങളുടെ ശരീര ഭാഷ വന്നു പോവുമെന്ന് റഹ്മാൻ പറയുന്നു.

‘യഥാർത്ഥത്തിൽ അക്കാലത്തുള്ളവർ അങ്ങനെയായിരുന്നില്ല സംസാരിച്ചിരുന്നത്. സിനിമകളിൽ മാത്രമായിരുന്നു അത്. ആരും അത്ര നാടകീയമായിരുന്നില്ല. അഭിനയിക്കുമ്പോൾ അറിയാതെ അത്തരം സ്റ്റെെലുകൾ വരും. അപ്പോൾ സർ അത് വേണ്ട എന്ന് പറഞ്ഞ് കറക്ട് ചെയ്ത് തരും’

‘അപൂർവമായി മാത്രമേ ഒരു സിനിമയിൽ ഇത്രയധികം താരങ്ങൾ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്. സെറ്റിൽ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തർക്കും കാരവാനുണ്ട്. ബാഹുബലിയിൽ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കൾ.

ബാക്കിയെല്ലാവരും ജൂനിയർ ആർട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിൻ സെൽവനിൽ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആർട്ടിസ്റ്റുകളാണ് എത്തിയിരിക്കുന്നത്’

‘പൊന്നിയിൻ സെൽവനിൽ എന്റെ ആദ്യ സീൻ ഐശ്വര്യ റായ്ക്കൊപ്പമാണ്. അവർ വളരെ പ്രൊഫഷണലാണ്. ഞാൻ‌ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. എന്നെ പറ്റി അവർ നന്നായി ​ഗൂ​ഗിൾ ചെയ്തത് പോലെയുണ്ടായിരുന്നു.

സിനിമയിലെ എന്റെ വർഷങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചു. ഞാൻ ഷോക്കായി. ഒരു സീനിൽ റിഹേഴ്സൽ ചെയ്യണമെന്ന് പറഞ്ഞ് അവരും ഞാനും ഒരുമിച്ച് റിഹേഴ്സൽ ചെയ്തു. അവരുടെ താൽപര്യ പ്രകാരമായിരുന്നു അത് ചെയ്തത്’

‘സിനിമ വളരെ സൂക്ഷ്മമായാണ് മണിരത്നം സർ ചെയ്തിരിക്കുന്നത്. സിനിമയിൽ ഞങ്ങൾ ധരിച്ച എല്ലാ ആഭരണങ്ങളും ഒറിജിനലാണ്. ഐശ്വര്യയും ഞാനുമെല്ലാം ധരിച്ചത് യഥാർത്ഥ ആഭരണങ്ങളാണ്. അതിനായി സേഫ്റ്റി ബോക്സുമായി ആളുകളുണ്ട്. രാവിലെ നാല് മണിക്കുള്ളിൽ ഞങ്ങൾ ലൊക്കേഷനിൽ പോവും.

എല്ലാം സെറ്റ് ചെയ്ത് വരുമ്പോഴേക്കും അഞ്ചര മണിയാവും. ആറ് മണിക്ക് ഷൂട്ടിം​ഗ് ആരംഭിക്കും. ചില സമയങ്ങളിൽ രാത്രി കൂടി വർക്ക് ചെയ്തിട്ടുണ്ട്,’ റഹ്മാൻ പറഞ്ഞു. സിനിമാ വികടനോടാണ് പ്രതികരണം.

about rahman

More in News

Trending

Recent

To Top