‘ഹോ.. ആ ഡാൻസുകാരത്തി ആശാ ശരത് അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്; ദൃശ്യം കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം; മറുപടിയുമായി ആശ ശരത്
കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസായത്. ഇപ്പോൾ ഇതാ ദൃശ്യം 2 കണ്ട ശേഷം വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലൈല എന്ന വീട്ടമ്മയാണ് വീഡിയോയിലുള്ളത്. ഇവരുടെ മകന് മാത്യുവാണ് വീഡിയോ പകര്‍ത്തിയത്. ഭര്‍ത്താവ് ജിജിയും ഒപ്പമുണ്ട്.
‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ… അവളുടെ ഭർത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമയെന്നാണ് വീട്ടമ്മ പറയുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ചിത്രത്തില്‍ ഗീത പ്രഭാകര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ജോര്‍ജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ചാണ് വീഡിയോയിലെ സ്ത്രീ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായ രംഗമാണിത്.
അതെ സമയം വീഡിയോ വൈറലായതിന് പിന്നാലെ ആശ ശരത്തും വീഡിയോ പങ്കുവച്ചിട്ടുണ്ട് . പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആശ ശരത്ത് ചോദിക്കുന്നത്. ആശയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
