News
റിച്ച ഛദ്ദയും നടന് അലി ഫസലും വിവാഹിതരാകുന്നു; സന്തോഷം പങ്കുവെച്ച് താരം
റിച്ച ഛദ്ദയും നടന് അലി ഫസലും വിവാഹിതരാകുന്നു; സന്തോഷം പങ്കുവെച്ച് താരം
ഏറെ നാളുകളായി കത്തിരുന്ന താരവിവാഹമാണ് നടി റിച്ച ഛദ്ദയുടേയും നടന് അലി ഫസലിന്റേയും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാന്‍ പോവുകയാണ്. ഒക്ടോബറിലാണ് താരവിവാഹം നടക്കുക. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒക്ടോബറിനായി കാത്തിരിക്കാനാവില്ലെ’ന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നേരത്തെ തന്നെ താരവിവാഹത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. റിച്ചക്കും അലി ഫസലിനും ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കുന്ന വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ. പിന്നീട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ വിവാഹ സല്കാരം നടത്തും.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
