ആ താരത്തെ കാണാൻ അഞ്ച് ദിവസം തൃശ്ശൂർ റൂമെടുത്ത് താമസിച്ചു, എന്നാൽ താരം അവിടെ പോകാതിരുന്നു, ലോഹിയുടെ മരണത്തിന് പിന്നിൽ അവരുണ്ട്, ഞാൻ അറിഞ്ഞെങ്കിൽ രക്ഷപ്പെടുത്തിയേനെ; നിർണ്ണായക വെളിപ്പെടുത്തലുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സംവിധായകൻ ലോഹിതദാസിന്റെ മരണത്തെ കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ലോഹിയുടെ മരണത്തിന് പിന്നിൽ ചില താരങ്ങളുണ്ടെന്നാണ് കൈതപ്രം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
‘ലോഹിയുടെ ചൂടാറുന്നതിന് മുമ്പ് ഞാന്‍ ചെന്ന് കണ്ടു. തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. ആളെ എനിക്ക് രക്ഷിക്കാന്‍ പറ്റിയില്ല. എനിക്ക് പറ്റില്ല. എങ്കിലും അയാള്‍ടെ കൂടെ രണ്ട് ദിവസം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയേനെ. അയാളുടെ മരണത്തിൽ ചില താരങ്ങളുടെ കൈയ്യുണ്ട് എന്നാണ് പറയുന്നത്.’
‘ഒരു താരത്തിനെ കാണാന്‍ വേണ്ടി ലോഹി അഞ്ച് ദിവസം റൂമെടുത്ത് തൃശൂര് താമസിക്കുകയും ആ താരം അവിടെ പോകാതിരിക്കുകയും ചെയ്തു എന്നാണ്. അതിലാണ് അയാളുടെ ഹൃദയം പൊട്ടിയത് എന്നാണ് പറയുന്നത്. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. പേരും പറയുന്നില്ല.’ ‘ഇതെല്ലാം പ്രൊഡ്യൂസര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് അതേപേരില്‍ നിര്‍മിച്ച സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം ശ്യാമപ്രസാദ് വിളിച്ചിട്ടോ മിണ്ടിയിട്ടോ ഇല്ല’ കൈതപ്രം പറഞ്ഞു.
ലോഹിതദാസിനൊപ്പം നിരവധി സിനിമകളിൽ പ്രവർച്ചിട്ടുണ്ട് കൈതപ്രം. ലോഹിക്കൊപ്പം പ്രവൃത്തിക്കുമ്പോഴുള്ള കെമിസ്ട്രിയെ കുറിച്ച് കൈതപ്രം പലപ്പോഴായി വാചാലനായിട്ടുണ്ട്. 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ചത്. 2009ലായിരുന്നു ലോഹിതദാസിനെ മരണം തട്ടിയെടുത്തത്. അപ്രതീക്ഷിതമായിരുന്നു സിനിമാപ്രേമികൾക്ക് ആ വേർപാട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...