Connect with us

വിവിധ ഭാവങ്ങളില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘മേം ഹൂം മൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്ത് പ്രേക്ഷകര്‍

Malayalam

വിവിധ ഭാവങ്ങളില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘മേം ഹൂം മൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്ത് പ്രേക്ഷകര്‍

വിവിധ ഭാവങ്ങളില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘മേം ഹൂം മൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്ത് പ്രേക്ഷകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അടുത്തിടെ റിലീസായി ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്നുവെന്നത്. കോമഡിയും ആക്ഷനും റൊമാന്‍സു കലര്‍ന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള വമ്പന്‍ കാത്തിരിപ്പിലാണ് മലയാളികള്‍.

പഴയകാലത്തിലെ സുരേഷ് ഗോപി ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഒതകുന്ന തരത്തിലുള്ള മേക്കിംഗാണ് ചിത്രത്തിന്റേത്. സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ സ്റ്റിലുകളെല്ലാം തന്നെ അത്തരത്തിലുള്ളതായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ വീഡിയോ ഗാനമെത്തിയിരുന്നു. ‘ആരമ്പ നേതിമ്പ…’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചതും.

അതിനാല്‍ തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മൂസയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വലിയ കാന്‍വാസിലും ബജറ്റിലുമാവും മേ ഹൂം മൂസ ഒരുങ്ങുക. പാന്‍ ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ ജിബു ജേക്കബ് പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.

More in Malayalam

Trending